ബംഗ്ലാദേശിനെതിരെയുള്ള ഏക ടെസ്റ്റിൽ റഷീദ് ഖാന് വിശ്രമം

Sports Correspondent

Rashidkhan
Download the Fanport app now!
Appstore Badge
Google Play Badge 1

ബംഗ്ലാദേശിനെതിരെയുള്ള ഏക ടെസ്റ്റിനുള്ള 15 അംഗ സ്ക്വാഡ് പ്രഖ്യാപിച്ച് അഫ്ഗാനിസ്ഥാന്‍. മുന്‍ നിര സ്പിന്നര്‍ റഷീദ് ഖാന് വിശ്രമം നൽകുവാനാണ് അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ തീരുമാനം. സംഘത്തിൽ മൂന്ന് അൺക്യാപ്ഡ് താരങ്ങളുണ്ട്. ഷേര്‍-ഇ-ബംഗ്ല നാഷണൽ സ്റ്റേഡിയത്തിൽ ജൂൺ 14നാണ് മത്സരം ആരംഭിയ്ക്കുന്നത്.

അടുത്തിടെ നടന്ന രണ്ട് ഏകദിന മത്സരങ്ങളിൽ റഷീദ് ഖാന്‍ പരിക്ക് കാരണം കളിച്ചിരുന്നില്ല. പരമ്പരയിലെ അവസാന മത്സരത്തിൽ താരം ടീമിലേക്ക് തിരിച്ചെത്തിയെങ്കിലും ക്രിക്കറ്റിന്റെ ആധിക്യം കാരണം താരത്തിന് വിശ്രമം നൽകുകയാണെന്നാണ് അഫ്ഗാന്‍ സഹ പരിശീലകന്‍ റയീസ് അഹമ്മദ്സായി പറഞ്ഞത്.

അഫ്ഗാനിസ്ഥാന്‍: Hashmatullah Shahidi (C), Rahmat Shah (VC), Afsar Zazai (WK), Ikram Alikhail (WK), Ibrahim Zadran, Abdul Malik, Baheer Shah, Nasir Jamal, Karim Janat, Zahir Khan, Izharulhaq Naweed, Hamza Hotak, Ibrahim Abdulrahimzai, Yamin Ahmadzai and Nijat Masoud.