ടി20യില്‍ ഹാട്രിക് നേടുന്ന ആദ്യ സ്പിന്നര്‍ ആയി റഷീദ് ഖാന്‍

ടി20യില്‍ ആദ്യ ഹാട്രിക് നേടുന്ന സ്പിന്നര്‍ എന്ന നേട്ടം കുറിച്ച് റഷീദ് ഖാന്‍. ഇന്ന് അഫ്ഗാനിസ്ഥാന്റെ അയര്‍ലണ്ടിനെതിരെയുള്ള 32 റണ്‍സ് വിജയത്തിനിടെയാണ് റഷീദ് ഖാന്‍ തന്റെ ഹാട്രിക്ക് നേട്ടവുമായി എത്തുന്നത്. അഫ്ഗാനിസ്ഥാന്റെ 210 റണ്‍സ് പിന്തുടര്‍ന്ന അയര്‍ലണ്ട് 153/3 എന്ന നിലയില്‍ കുതിയ്ക്കുന്നതിനിടയിലാണ് അഫ്ഗാനിസ്ഥാന്റെ വിജയം ഉറപ്പിക്കുന്ന ബൗളിംഗ് പ്രകടനവുമായി റഷീദ് ഖാന്‍ എത്തുന്നത്.

4 ഓവറില്‍ നിന്ന് 27 റണ്‍സ് മാത്രം വിട്ട് നല്‍കിയാണ് 5 വിക്കറ്റുകള്‍ റഷീദ് ഖാന്‍ നേടിയത്.

Previous articleപ്രീമിയർ ലീഗിൽ പുതിയൊരു റെക്കോർഡിട്ട് ഒലെ ഗണ്ണാർ സോൾഷ്യാർ
Next articleഡിബലയുടെ ഗോളിൽ യുവന്റസിന് ജയം