പ്രീമിയർ ലീഗിൽ പുതിയൊരു റെക്കോർഡിട്ട് ഒലെ ഗണ്ണാർ സോൾഷ്യാർ

മൂന്നു പ്രധാന താരങ്ങൾ പരിക്ക് കാരണം മത്സരത്തിനിടെ കളം വിട്ടപ്പോൾ ലിവർപൂളിനെതിരായ പോരാട്ടം ഗോൾ രഹിത സമനിലയിൽ ആവസാനിപ്പിക്കാനെ ഒലെയുടെ മാഞ്ചസ്റ്റർ യുണൈറ്റഡിന് കഴിഞ്ഞുള്ളു. എന്നാൽ സമനിലയോടെ നേടിയ ഒരു പോയിന്റോടെ പ്രീമിയർ ലീഗിൽ പുതിയൊരു റെക്കോർഡ് ഇട്ടിരിക്കുകയാണ് ഒലെ ഗണ്ണാർ സോൾഷ്യാർ. പ്രീമിയർ ലീഗിൽ ഒരു ക്ലബിലെ തന്റെ ആദ്യത്തെ പത്ത് മത്സരങ്ങളിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന മാനേജർ ആയിരിക്കുകയാണ് ഈ മുൻ യുണൈറ്റഡ് ഇതിഹാസ താരം.

പത്ത് മത്സരങ്ങളിൽ 8 വിജയങ്ങളോടെ 26 പോയിന്റ് ആണ് ഒലെയും സംഘവും നേടിയത്. 2 മത്സരങ്ങൾ സമനിലയിൽ കലാശിക്കുകയായിരുന്നു. 26 ഗോളുകൾ അടിച്ചു കൂട്ടിയപ്പോൾ 6 എണ്ണം മാത്രമാണ് യുണൈറ്റഡ് ഇതിനിടയിൽ വഴങ്ങിയത്. ആറു ക്ലീൻ ഷീറ്റുകളും യുണൈറ്റഡ് ഇതിനിടയിൽ സ്വന്തമാക്കി.

Previous articleബുണ്ടസ് ലീഗയിലെ ടോപ്പ് സ്കോററായി യോവിച്ച്, ഹാന്നോവറിനെ പരാജയപ്പെടുത്തി ഫ്രാങ്ക്ഫർട്ട്
Next articleടി20യില്‍ ഹാട്രിക് നേടുന്ന ആദ്യ സ്പിന്നര്‍ ആയി റഷീദ് ഖാന്‍