ഡിബലയുടെ ഗോളിൽ യുവന്റസിന് ജയം

സീരി എ യിൽ ഇറ്റാലിയൻ ചാമ്പ്യന്മാരായ യുവന്റസിനു ജയം. എതിരില്ലാത്ത ഒരു ഗോളിനാണ് യുവന്റസ് ബൊളോഞ്ഞായെ പരാജയപ്പെടുത്തിയത്. അർജന്റീനിയൻ സൂപ്പർ സ്റ്റാർ പൗലോ ഡിബാലയാണ് യുവന്റസിന്റെ വിജയ ഗോൾ നേടിയത്. ഇന്നത്തെ ജയത്തോടു കൂടി സീരി എ യിൽ ലീഡ് 16 ആയി ഉയർത്താൻ യുവന്റസിനായി.

തുടർച്ചയായി താരങ്ങളുടെ പരിക്കാണ് ഇപ്പോൾ യുവന്റസിനെ അലട്ടുന്നത്. സമി ഖേദിര , ഡഗ്ലസ് കോസ്റ്റ, ഹുവാൻ ക്യൂഡ്രാഡോ, യനിച്ച് എന്നിവർ പരിക്കിനെ തുടർന്നും ഏംരെ ചാൻ സസ്‌പെൻഷൻ തുടർന്നും കളത്തിൽ ഇറങ്ങിയില്ല. ചാമ്പ്യൻസ് ലീഗിൽ അത്ലറ്റിക്കോ മാഡ്രിഡിനെതിരെ അപ്രതീക്ഷിതമായേറ്റ തോൽവിക്ക് പിന്നാലെയാണ് യുവന്റസ് കളത്തിൽ ഇറങ്ങിയത്.

ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം പകരക്കാരനായി ഡിബാലയെ ഇറക്കിയതിനു ശേഷമാണ് വിജയ ഗോൾ പിറന്നത്. എട്ടു മിനിട്ടുകൾക്ക് ശേഷം മറ്റൗടിയുടെ ക്രോസ്സ് ക്ലിയർ ചെയ്യാതിരുന്ന ബൊളോഞ്ഞായുടെ പ്രതിരോധത്തിന്റെ പിഴവ് മുതലെടുത്ത് യുവന്റസ് ഗോളടിച്ചു. റെലെഗേഷൻ സോണിലാണെങ്കിൽ കൂടി ബൊളോഞ്ഞ യുവന്റസിനെത്തതിരെ മികച്ച പ്രകടനമാണ് പുറത്തെടുത്തത്.

Previous articleടി20യില്‍ ഹാട്രിക് നേടുന്ന ആദ്യ സ്പിന്നര്‍ ആയി റഷീദ് ഖാന്‍
Next articleടി20യിലെ മോശം സ്ട്രൈക്ക് റേറ്റുകളിൽ ഒന്നുമായി ധോണിയുടെ ബാറ്റിങ്