തമിഴ്നാടിനെ തകര്‍ത്ത് ബേസില്‍ തമ്പിയും സന്ദീപ് വാര്യറും, ആദ്യ പ്രഹരങ്ങള്‍ക്ക് ശേഷം തിരിച്ചു കയറിയ തമിഴ്നാടിനു അഞ്ചാം പ്രഹരമേല്പിച്ച് ജലജ് സക്സേന

കേരളത്തിന്റെ ആദ്യ പ്രഹരങ്ങളില്‍ തകര്‍ന്ന് തമിഴ്നാട്. 31/4 എന്ന നിലയിലേക്ക് വീണ ടീം ഒന്നാം ദിവസം ഉച്ച ഭക്ഷണത്തിനു പിരിയുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 81 റണ്‍സ് നേടിയിട്ടുണ്ട്. രണ്ടാം പന്തില്‍ അഭിനവ് മുകുന്ദിനെ പൂജ്യത്തിനു പുറത്താക്കി സന്ദീപ് വാര്യര്‍ ആണ് കേരളത്തിനു ആദ്യ വിക്കറ്റ് നേടിക്കൊടുത്തത്. ഏതാനും ഓവറുകള്‍ക്ക് ശേഷം ബാബ അപരാജിതിനെ പുറത്താക്കി സന്ദീപ് വാര്യര്‍ തന്റെ രണ്ടാം വിക്കറ്റും നേടി. അടുത്ത ഓവറില്‍ 16 റണ്‍സ് നേടിയ കൗശികിനെ പുറത്താക്കിയ ബേസില്‍ തമ്പി അടുത്ത ഓവറില്‍ ദിനേശ് കാര്‍ത്തിക്കിനെയും പവലിയനിലേക്ക് മടക്കി.

തുടര്‍ന്ന് അഞ്ചാം വിക്കറ്റില്‍ 50 റണ്‍സ് നേടി ബാബ ഇന്ദ്രജിത്ത്-എന്‍ ജഗദീഷന്‍ കൂട്ടുകെട്ടാണ് തമിഴ്നാടിനെ വലിയ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. ലഞ്ചിനു തൊട്ടുമുമ്പ് ജഗദീഷനെ(21) പുറത്താക്കി ജലജ് സക്സേന തമിഴ്നാടിന്റെ അഞ്ചാം വിക്കറ്റ് വീഴ്ത്തി. 37 റണ്‍സുമായി തമിഴ്നാട് നായകന്‍ ബാബ അപരാജിത് ആണ് ക്രീസില്‍ നില്‍ക്കുന്നത്.