ബംഗാൾ രഞ്ജി സ്ക്വാഡിൽ സാഹ വീണ്ടും പിന്മാറി

Saha

സാഹ ഒരിക്കൽ കൂടെ രഞ്ജി ട്രോഫി ടീമിൽ നിന്ന് പിന്മാറി. രഞ്ജി ട്രോഫി പ്രാഥമിക ഘട്ടത്തിൽ കളിക്കാതിരുന്ന വൃദ്ധിമാൻ സാഹയെ ബംഗാൾ ടീമിൽ ഇന്നലെ തിരികെയെത്തിച്ചിരുന്നു. എന്നാൽ സാഹയോട് ചോദിക്കാതെ ആയിരുന്നു ടീമിലേക്ക് എടുത്തത് എന്നും സാഹ താൻ രഞ്ജി കളിക്കാൻ താല്പര്യപ്പെടുന്നില്ല എന്നും അറിയിച്ചു. ക്രിക്കറ്റ് അസോസിയേഷൻ ബംഗാളുമായുള്ള പ്രശ്നമാണ് സാഹ ബംഗാളിനായി കളിക്കാതിരിക്കാൻ കാരണം.

ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ ജോയ്ന്റ് സെക്രട്ടറി ദേബബ്രത ദാസ് തനിക്ക് എതിരെ നടത്തിയ പരാമർശങ്ങളിൽ പരസ്യമായി മാപ്പ് പറഞ്ഞാൽ മാത്രമെ ഇനി ബംഗാളിനായി കളിക്കു എന്നതാണ് സാഹയുടെ നിലപാട്‌. രഞ്ജി ക്വാർട്ടർ ഫൈനൽ മത്സരത്തിനായുള്ള സ്ക്വാഡിലാണ് സാഹ തിരികെ എത്തിച്ചിരുന്നത്. ജൂൺ 6ന് ജാർഖണ്ഡിനെ ആണ് ബംഗാൾ രഞ്ജി ക്വാർട്ടറിൽ നേരിടേണ്ടത്.