ആൻഡേഴണും ബ്രോഡും തിരികെയെത്തി, ആദ്യ ടെസ്റ്റിനുള്ള ഇംഗ്ലണ്ട് സ്ക്വാഡ് പ്രഖ്യാപിച്ചു

ന്യൂസിലൻഡിന് എതിരായ ആദ്യ ടെസ്റ്റിനായുള്ള 13 അംഗ സ്ക്വാഡ് ഇംഗ്ലണ്ട് പ്രഖ്യാപിച്ചു. ബെൻ സ്റ്റോക്സ് നയിക്കുന്ന ടീമിൽ കൗണ്ടിയിൽ നന്നായി കളിച്ച ഹാരി ബ്രൂക്കും മാത്യു പോട്സും ഉൾപ്പെട്ടിട്ടുണ്ട്. ആൻഡേഴ്സൺ, ബ്രോഡ് എന്നിവർ തിരികെയെത്തി. ലോർഡ്സിൽ വെച്ച് നടക്കുന്ന ആദ്യ ടെസ്റ്റ് ജൂൺ 2നാണ് ആരംഭിക്കുന്നത്. ഒലി പോപ് മൂന്നാം നമ്പറിൽ ഇറങ്ങും എന്ന് പ്രതീക്ഷിക്കപ്പെടുന്നു. മക്കുല്ലം ഇംഗ്ലീഷ് പരിശീലകനായി എത്തിയ ശേഷമുള്ള ആദ്യ ടെസ്റ്റ് ആകും ഇത്.

England squad for the first Test vs New Zealand:

Stokes (C), Root, Anderson, Bairstow, Broad, Harry Brook, Zak Crawley, Ben Foakes, Leach, Alex Lees, Craig Overton, Ollie Pope, Matthew Potts.