ഇന്ന് യൂറോപ്പ ലീഗ് ഫൈനൽ, ഫ്രാങ്ക്ഫർടും റേഞ്ചേഴ്സും നേർക്കുനേർ

Fraran

ഇന്ന് യൂറോപ്പ ലീഗ് ഫൈനൽ നടക്കും. സെവിയ്യയിൽ നടക്കുന്ന ഫൈനലിൽ സ്കോട്ടിഷ് ക്ലബായ റേഞ്ചേഴ്സ് ജർമ്മൻ ക്ലബായ ഫ്രാങ്ക്ഫർടിനെ നേരിടും. ഇരുവരും തങ്ങളുടെ ആദ്യ യൂറോപ്പ ലീഗ് കിരീടമാണ് ലക്ഷ്യമിടുന്നത്. സെമി ഫൈനലിൽ വെസ്റ്റ് ഹാം യുണൈറ്റഡിനെ പരാജയപ്പെടുത്തി ആണ് ഫ്രാങ്ക്ഫർട് ഫൈനലിലേക്ക് മാർച്ച് ചെയ്തത്. ലൈപ്സിഗിനെ തോൽപ്പിച്ച് ആയിരുന്നു റേഞ്ചേഴ്സിന്റെ ഫൈനലിലേക്കുള്ള വരവ്.
20220518 131132
ഈ സീസൺ യൂറോപ്പ ലീഗിൽ ഫ്രാങ്ക്ഫർടിനോട് പോരാടി ജയിക്കാൻ ആർക്കുൻ ആയിട്ടില്ല. ടൂർണമെന്റ് ഫേവറിറ്റ്സുകൾ ആയ ബാഴ്സലോണയെ പുറത്താക്കിയ ഫ്രാങ്ക്ഫർട് റയൽ ബെറ്റിസ്, വെസ്റ്റ് ഹാം എന്നിവരുടെ യൂറോപ്യൻ സ്വപ്നങ്ങളും തകർത്തു. യൂറോപ്പ ലീഗിൽ 2018-19ൽ സെമിയിൽ എത്തിയതായിരുന്നു ഫ്രാങ്ക്ഫർടിന്റെ ഏറ്റവും മികച്ച പ്രകടനം. മുമ്പ് ഈ ടൂർണമെന്റ് യുവേഫ കപ്പ് ആയിരിക്കെ 1980ൽ ഫ്രാങ്ക്ഫർട് കിരീടം നേടിയിട്ടുണ്ട്.

ലൈഒസിഗിനെയും ഡോർട്മുണ്ടിനെയും പുറത്താക്കി വരുന്ന റേഞ്ചേഴ്സും അത്ര ചെറിയ ടീമല്ല. അവരും തങ്ങളുടെ രണ്ടാൻ യൂറോപ്യൻ കിരീടമാണ് ലക്ഷ്യമിടുന്നത്‌. 1971-72 സീസണിൽ നേടിയ യൂറോപ്യൻ കപ്പ് വിന്നേഴ്സ് കപ്പ് മാത്രമാണ് റേഞ്ചേഴ്സിന് യൂറോപ്പിൽ നിന്ന് ഉള്ള കിരീടം.

ഇന്ന് രാത്രി 12.30ന് നടക്കുന്ന മത്സരം തത്സമയം സോണി ലൈവിലും ടെൻ 2വിലും കാണാം.