രഞ്ജി ട്രോഫി, ഹൈദരബാദ് 228ന് പുറത്ത്, കേരളത്തിനെതിരെ 64 റൺസ് ലീഡ്

Newsroom

രഞ്ജി ട്രോഫിയിൽ കേരളത്തിനെതിരെ ഹൈദരബാദിന് ആദ്യ ഇന്നിങ്സിൽ 64 റൺസിന്റെ ലീഡ്. മൂന്നാം ദിനം 8 വിക്കറ്റിന് 193 എന്ന നിലയിൽ ബാറ്റി പുനരാരംഭിച്ച ഹൈദരാബാദ് 228 റൺസിന് ഓൾ ഔട്ടായി. കൊല്ല സുമന്തിന്റെ ഒറ്റയാൾ പോരാട്ടം അവസാനിപ്പിക്കാൻ കേരളത്തിന് ആയില്ല എങ്കിലും മറുവശത്ത് ഉള്ളവരെ എറിഞ്ഞിട്ട് കേരളം ഹൈദരബാദിനെ പുറത്താക്കുകയായിരുന്നു.

സുമാന്ത് 11 റൺസുമായി പുറത്താകാതെ നിന്നു. 184 പന്തിൽ 14 ഫോർ അടങ്ങുന്നതാണ് സുമാന്തിന്റെ ഇന്നിങ്സ്. ഒരു ഘട്ടത്തിൽ 110-7 എന്ന നിലയിലായിരുന്നു ഹൈദരാബാദ് അവിടെ നിന്നാണ് സുമാന്ത് ഒറ്റയ്ക്ക് പിടിച്ച് നിന്നായിരുന്നു ഈ സ്കോറിൽ ഹൈദരബാദിനെ എത്തിച്ചത്. രവിതേജ(32), സൈറാം(27) എന്നിവരും ഹൈദരബാദിനായി തിളങ്ങി. കേരളത്തിനു വേണ്ടി സന്ദീപ് വാര്യർ അഞ്ചു വിക്കറ്റുകൾ വീഴ്ത്തി. ബേസിൽ തമ്പി മൂന്നു വിക്കറ്റും, അക്ഷയ് ചന്ദ്രൻ രണ്ട് വിക്കറ്റും വീഴ്ത്തി.