അത്ലറ്റികോക്ക് ജയം, ല ലീഗെയിൽ മൂന്നാം സ്‌ഥാനത്ത്‌

- Advertisement -

ലെവന്റെയെ 2-1 ന് മറികടന്ന അത്ലറ്റികോ മാഡ്രിഡ് ല ലീഗെയിൽ മൂന്നാം സ്ഥാനത്തേക്ക് ഉയർന്നു. നിലവിൽ രണ്ടാം സ്ഥനാകാരായ റയൽ മാഡ്രിഡുമായി 5 പോയിന്റ് പിറകിലാണ് അവർ. ഫെലിപ്പേ നേടിയ ആദ്യ ക്ലബ്ബ് ഗോളാണ് മത്സരത്തിൽ നിർണായകമായത്.

അഞ്ച് മിനിറ്റിനുള്ളിൽ പിറന്ന 3 ഗോളുകളാണ് കളിയുടെ ഫലം നിർണയിച്ചത്. കളിയുടെ 13 ആം മിനുട്ടിൽ കോറയയുടെ ഗോളിൽ ആണ് അത്കേറ്റിക്കോ സ്വന്തം മൈതാനത്ത് ലീഡ് എടുത്തത്. പക്ഷെ മൂന്ന് മിനിറ്റിനുള്ളിൽ ലവന്റെ സമനില ഗോൾ നേടി. ഫ്രീകിക്കിൽ നിന്ന് ലഭിച്ച അവസരം മുതലാക്കി മാർട്ടിയാണ് ഗോൾ നേടിയത്. സ്കോർ 1-1. പക്ഷെ 2 മിനിറ്റിനുള്ളിൽ അത്ലറ്റികോ ലീഡ് പുനസ്ഥാപിച്ചു. ഫെലിപ്പയുടെ ഹെഡർ ആണ് അവർക്ക് ലീഡ് നൽകിയത്. പിന്നീട് ഇരു ടീമുകൾക്കും അവസരങ്ങൾ ലഭിച്ചെങ്കിലും ഗോളൊന്നും പിറന്നില്ല.

Advertisement