പ്രിത്വി ഷാക്ക് പരിക്ക്, ന്യൂസിലാൻഡ് പരമ്പര പ്രതിസന്ധിയിൽ

- Advertisement -

മുംബൈ താരം പ്രിത്വി ഷാക്ക് പരിക്ക്. രഞ്ജി ട്രോഫി മത്സരത്തിനിടെ മുംബൈക്ക് വേണ്ടി കളിക്കുമ്പോഴാണ് താരത്തിന്റെ തോളിന് പരിക്കേറ്റത്. ഇതോടെ ന്യൂസിലാൻഡ് എ ടീമിനെതിരായ ഇന്ത്യ എയുടെ പരമ്പരയിൽ താരം പങ്കെടുക്കുന്ന കാര്യം സംശയത്തിലായി. ജനുവരി 10ന് ഇന്ത്യൻ ടീം ന്യൂസിലാൻഡിലേക്ക് തിരിക്കാനിരിക്കെയാണ് താരത്തിന് പരിക്ക് വില്ലനായത്.

നിരോധിത മരുന്ന് ഉപയോഗിച്ചതിന്റെ പേരിൽ 8 മാസം വിലക്ക് നേരിട്ട പ്രിത്വി ഷാ അടുത്താണ് വിലക്ക് മാറി മുംബൈ ടീമിൽ തിരിച്ചെത്തിയത്. കർണാടകക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനിടെ ഫീൽഡ് ചെയ്യുമ്പോഴാണ് പ്രിത്വി ഷാക്ക് പരിക്കേറ്റത്. തുടർന്ന് മത്സരത്തിൽ നിന്ന് വിട്ടുനിന്ന ഷാ തുടർ ചികിത്സക്കായി ബെംഗളൂരുവിലെ നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ എത്തിച്ചേർന്നിട്ടുണ്ട്.

Advertisement