സിക്സടിയിൽ ഗിൽക്രിസ്റ്റിന് ഒപ്പമെത്തി ബെൻ സ്റ്റോക്സ്

ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്സ് അടിച്ചവരുടെ പട്ടികയിൽ മുൻ ഓസ്‌ട്രേലിയൻ വിക്കറ്റ് കീപ്പർ ആദം ഗിൽക്രിസ്റ്റിന്റെ റെക്കോർഡിനൊപ്പമെത്തി ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ്. ന്യൂസിലാൻഡിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സിലാണ് ബെൻ സ്റ്റോക്സ് സിക്സ് അടിയിൽ ഗിൽക്രിസ്റ്റിന്റെ റെക്കോർഡിനൊപ്പമെത്തിയത്. മത്സരത്തിൽ 2 ഫോറും ഒരു സിക്‌സും നേടി സ്റ്റോക്സ് 18 റൺസിന് പുറത്തായിരുന്നു.

നിലവിൽ ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്സ് അടിച്ചവരുടെ കൂട്ടത്തിൽ രണ്ടാം സ്ഥാനത്താണ് ഗിൽക്രിസ്റ്റും ബെൻ സ്റ്റോക്സും. 151 മത്സരങ്ങളിൽ നിന്ന് 100 സിക്സുകളാണ് ബെൻ സ്റ്റോക്സ് അടിച്ച് കൂട്ടിയത്. അതെ സമയം 137 മത്സരങ്ങളിൽ നിന്നാണ് ഗിൽക്രിസ്റ്റ് 100 സിക്സുകൾ അടിച്ചത്. 176 മത്സരങ്ങളിൽ നിന്ന് 107 സിക്സുകൾ നേടിയ മുൻ ന്യൂസിലാൻഡ് താരം ബ്രെണ്ടൻ മക്കല്ലം ആണ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്. നിലവിൽ ഇംഗ്ലണ്ട് പരിശീലകൻ കൂടിയാണ് ബ്രെണ്ടൻ മക്കല്ലം.