ശതകവുമായി സച്ചിന്‍ ബേബി, കേരളം മികച്ച സ്കോറിലേക്ക്

രഞ്ജി ട്രോഫി ഉദ്ഘാടന മത്സരത്തിന്റെ രണ്ടാം ദിവസം അതിശക്തമായ നിലയില്‍ ബാറ്റിംഗ് തുടര്‍ന്ന് കേരളം. സച്ചിന്‍ ബേബിയുടെ ശകത്തിന്റെയും ജഗദീഷിന്റെയും പ്രകടനത്തിന്റെയും ബലത്തില്‍ രണ്ടാം ദിവസം ഉച്ച ഭക്ഷണത്തിനായി ടീമുകള്‍ പിരിയുമ്പോള്‍ കേരളം 335/4 എന്ന നിലയിലാണ്. 113 റണ്‍സുമായി സച്ചിന്‍ ബേബിയും 46 റണ്‍സ് നേടി വിഎ ജഗദീഷുമാണ് ക്രീസില്‍ നില്‍ക്കുന്നത്.

ഇന്നലെ നാല് വിക്കറ്റ് നഷ്ടത്തില്‍ 231 റണ്‍സാണ് കേരളം നേടിയത്. അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഇരുവരും ചേര്‍ന്ന് 123 റണ്‍സാണ് ഇതുവരെ നേടിയിട്ടുള്ളത്. ജലജ് സക്സേന(57), സഞ്ജു സാംസണ്‍(53) എന്നിവരാണ് ടീമിലെ മറ്റു പ്രധാന സ്കോറര്‍മാര്‍.

രഞ്ജിയിൽ കേരളത്തിന് ഭേദപ്പെട്ട സ്കോർ

ഹൈദരാബാദിനെതിരായ രഞ്ജി ട്രോഫി മത്സരത്തിൽ ആദ്യ ദിവസം ബേധപെട്ട സ്കോർ കണ്ടെത്തി കേരളം. നേരത്തെ ടോസ് നേടിയ ഹൈദരാബാദ് കേരളത്തെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ഒന്നാം ദിവസം അവസാനിക്കുമ്പോൾ 4 വിക്കറ്റ് നഷ്ടത്തിൽ 231റൺസാണ് കേരളം നേടിയത്.

കേരത്തിനു വേണ്ടി സഞ്ജു സാംസണും ക്യാപ്റ്റൻ സച്ചിൻ ബേബിയും ജലജ് സക്സേനയും നേടിയ അർദ്ധ സെഞ്ചുറികളാണ് സ്കോർ ഉയർത്തിയത്. സക്‌സേന 57 റൺസ് എടുത്തും സഞ്ജു സാംസൺ 53 റൺസ് എടുത്തു പുറത്തായി. ക്യാപ്റ്റൻ സച്ചിൻ ബേബി 57 റൺസുമായി പുറത്താവാതെ നിൽക്കുകയാണ്. 3 റൺസ് എടുത്ത ജഗദീഷ് ആണ് സച്ചിൻ ബേബിക്ക് കൂട്ടായി ക്രീസിൽ ഉള്ളത്.

രഞ്ജി ട്രോഫി: കേരളം ആദ്യം ബാറ്റ് ചെയ്യും

ഹൈദ്രാബാദിനെതിരെയുള്ള രഞ്ജി ട്രോഫി ഉദ്ഘാടന മത്സരത്തില്‍ കേരളം ആദ്യം ബാറ്റ് ചെയ്യും. ഇന്ന് തുമ്പ സെയിന്റ് സേവിയേഴ്സ് കോളേജ് കെസിഎ ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയത് ഹൈദ്രാബാദാണ്. അവര്‍ കേരളത്തോട് ബാറ്റിംഗിനു ആവശ്യപ്പെടുകയായിരുന്നു. ഒടുവില്‍ ലഭിയ്ക്കുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം കേരളം മൂന്നോവര്‍ പിന്നിടുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 2 റണ്‍സാണ് നേടിയിട്ടുള്ളത്. അരുണ്‍ കാര്‍ത്തിക്ക്(2*), ജലജ് സക്സേന(0*) എന്നിവരാണ് ക്രീസില്‍.

കേരളം: അരുണ്‍ കാര്‍ത്തിക്, ജലജ് സക്സേനസ സഞ്ജു സാംസണ്‍, വിഎ ജഗദീഷ്, ബേസില്‍ തമ്പി, രോഹന്‍ പ്രേം, സച്ചിന്‍ ബേബി, സന്ദീപ് വാര്യര്‍, അക്ഷയ് ചന്ദ്രന്‍, സല്‍മാന്‍ നിസാര്‍

ഹൈദ്രാബാദ്: രവി കിരണ്‍, സിവി മിലിന്ദ്, മെഹ്ദി ഹസന്‍, അക്ഷത് റെഡ്ഢി, തന്മയ് അഗര്‍വാല്‍, ബി സന്ദീപ്, ഹിമാലയ് അഗര്‍വാല്‍, സുമന്ത കൊല്ല, രോഹിത് റായഡു, സാകേത്, രവി തേജ

രഞ്ജി സീസണിനു നാളെ തുടക്കം, കേരളത്തിന്റെ ആദ്യ എതിരാളികള്‍ ഹൈദ്രാബാദ്

കേരളത്തിന്റെ പുതിയ രഞ്ജി സീസണിന്റെ ആരംഭം നാളെ. തിരുവനന്തപുരം സ്പോര്‍ട്സ് ഹബ്ബില്‍ ഇന്ത്യയും വിന്‍ഡീസും അഞ്ചാം ഏകദിനത്തിനായി ഏറ്റുമുട്ടുമ്പോള്‍ കേരള രഞ്ജി ട്രോഫി താരങ്ങള്‍ക്കാര്‍ക്കും മത്സരം കാണാനെത്താനാകില്ല. സ്പോര്‍ട്സ് ഹബ്ബില്‍ നിന്ന് ഏതാനും കിലോമീറ്റര്‍ ദൂരെയുള്ള സെയിന്റ് സേവിയേഴ്സ് കോളേജ് ഗ്രൗണ്ടില്‍ ഹൈദ്രാബാദിനെ നേരിടുന്ന തിരക്കിലാവും കേരളത്തിന്റെ താരങ്ങള്‍.

തങ്ങളുടെ ആദ്യ രണ്ട് മത്സരങ്ങള്‍ ഹോം ആണെന്നുള്ളതിന്റെ ആനുകൂല്യത്തിലാവും കേരളം. ആദ്യ മത്സരത്തില്‍ നവം 1നു ഹൈദ്രാബാദിനെയും രണ്ടാം മത്സരത്തില്‍ നവം 12നു ആന്ധ്രയെയുമാണ് കേരളം നേരിടുക. നവംബര്‍ 20നു കേരളം കൊല്‍ക്കത്തയില്‍ വെച്ച് ബംഗാളിനെ മൂന്നാം മത്സരത്തില്‍ നേരിടും.

വീണ്ടും അടുത്ത മത്സരത്തിനായി കേരളം നാട്ടിലെത്തും. സെയിന്റ് സേവിയേഴ്സില്‍ മധ്യപ്രദേശുമായാണ് എലൈറ്റ് ഗ്രൂപ്പില്‍ കേരളത്തിന്റെ നാലാം മത്സരം. നവംബര്‍ 28നാണ് മത്സരം. ഡിസംബര്‍ ആറിനു കേരളം തമിഴ്നാടിനെ നേരിടും. എന്നാല്‍ മത്സരത്തിന്റെ വേദി നിശ്ചയിച്ചിട്ടില്ല. കേരളത്തിന്റെ എവേ മത്സരമാണിത്.

ഗ്രൂപ്പിലെ അവസാന മൂന്ന് മത്സരങ്ങളില്‍ കേരളം ഡല്‍ഹിയെ തിരുവനന്തപുരത്ത് ഡിസംബര്‍ 16നും ഡിസംബര്‍ 30നു പഞ്ചാബിനെ മൊഹാലിയിലും നേരിടും. ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ കേരളം ഹിമാച്ചലിനെ ജനുവരി 7നു നേരിടും.

പൃഥ്വി ഷാ ഇല്ലാതെ മുംബൈ, ആദ്യ മത്സരത്തില്‍ ശ്രേയസ്സ് അയ്യര്‍ നയിക്കും

രഞ്ജി ട്രോഫിയുടെ ഉദ്ഘാടന മത്സരത്തിനുള്ള ടീം നായകനെ പ്രഖ്യാപിച്ച് മുംബൈ. ശ്രേയസ്സ് അയ്യര്‍ ടീമിനെ നയിക്കുമ്പോള്‍ ധവാല്‍ കുല്‍ക്കര്‍ണ്ണിയാണ് ഉപ നായകന്‍. നവംബര്‍ 1നു റെയില്‍വേസിനെതിരെയാണ് ടീമിന്റെ ആദ്യ മത്സരം. അതേ സമയം പൃഥ്വി ഷാ ഇന്നലെ പ്രഖ്യാപിച്ച സ്ക്വാഡില്‍ ഇടം പിടിച്ചിട്ടില്ല. ദിയോദര്‍ ട്രോഫിയ്ക്കിടെ ദീപക് ചഹാറിന്റെ പന്തില്‍ കൈമുട്ടിനു പരിക്കേറ്റതിനാലാണ് താരത്തിനെ ടീമില്‍ ഉള്‍പ്പെടുത്താത്തത്.

താരം ഫിറ്റാവുമ്പോള്‍ സ്ക്വാഡില്‍ ഉള്‍പ്പെടുത്തുമെന്നാണ് മുംബൈ മുഖ്യ സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ അഭിപ്രായപ്പെട്ടത്.

മുംബൈ: ശ്രേയസ്സ് അയ്യര്‍, ധവാല്‍ കുല്‍ക്കര്‍ണ്ണി, സിദ്ധേഷ് ലാഡ്, ജയ് ബിസ്ട, സൂര്യകുമാര്‍ യാദവ്, ആശയ് സര്‍ദേശായി, ആദിത്യ താരെ, ഏക്നാഥഅ കേര്‍ക്കാര്‍, ശിവും ദുബേ, ആകാശ് പാര്‍ക്കര്‍, കര്‍ഷ് കോത്താരി, ഷംസ് മുലാനി, അഖില്‍ ഹെര്‍വാദ്കര്‍, തുഷാര്‍ ദേശ്പാണ്ഡേ, റോയ്റ്റണ്‍ ഡയസ്

ആദ്യ രണ്ട് രഞ്ജി മത്സരങ്ങള്‍ക്കുള്ള കേരള ടീം പ്രഖ്യാപിച്ചു

രഞ്ജി ട്രോഫി 2018-19 സീസണിലെ ആദ്യ രണ്ട് മത്സരങ്ങള്‍ക്കുള്ള കേരളത്തിന്റെ രഞ്ജി ട്രോഫി ടീമിനെ പ്രഖ്യാപിച്ചു. സച്ചിന്‍ ബേബി നയിക്കുന്ന ടീമിന്റെ കോച്ച് ഡേവ് വാട്ട്മോര്‍ ആണ്. തിരുവനന്തപുരത്ത് ഒക്ടോബര്‍ 19 മുതല്‍ 28 വരെ കെസിഎ ഒരു ക്യാമ്പ് സംഘടിപ്പിക്കുന്നുണ്ട്.

ടീം: സച്ചിന്‍ ബേബി, ജലജ് സക്സേന, വിഷണു വിനോദ്, അരുണ്‍ കാര്‍ത്തിക്ക്, അക്ഷയ് കെസി, രോഹന്‍ പ്രേം, സന്ദീപ് വാര്യര്‍, സഞ്ജു സാംസണ്‍, നിധീഷ് എംഡി, ബേസില്‍ തമ്പി, രാഹുല്‍ പി, വിഎ ജഗദീഷ്, വിനൂപ എസ് മനോഹരന്‍, അക്ഷയ് ചന്ദ്രന്‍

ഓഫീഷ്യലുകള്‍: ഡേവ് വാട്ട്മോര്‍(മുഖ്യ കോച്ച്), സജികുമാര്‍(മാനേജര്‍), സെബാസ്റ്റ്യന്‍ ആന്റണി(സഹ പരിശീലകന്‍), മസ്ഹര്‍ മൊയ്ദു(സഹ പരിശീലകന്‍), രാജേഷ് ചൗഹാന്‍(ട്രെയിനര്‍), ആദര്‍ശ്(ഫിസിയോതെറാപ്പിസ്റ്റ്), രാകേഷ് മേനോന്‍(വീഡിയോ അനലിസ്റ്റ്)

പുതിയ രഞ്ജി സീസണ്‍, 37 ടീമുകള്‍

പുതുക്കിയ രഞ്ജി ട്രോഫി സീസണില്‍ 37 ടീമുകള്‍ പങ്കെടുക്കുമെന്ന് അറിയിച്ച് ബിസിസിഐ. നവംബര്‍ 1നു ആരംഭിക്കുന്ന രഞ്ജിയില്‍ എലൈറ്റ്-പ്ലേറ്റ് ഫോര്‍മാറ്റിലേക്ക് ടീം തിരികെ മടങ്ങുകയാണ്. 9 പുതിയ ടീമുകളാണ് ഈ സീസണില്‍ എത്തുന്നത്. അരുണാചല്‍ പ്രദേശ്, ബിഹാര്‍, മണിപ്പൂര്‍, മേഘാലയ, മിസോറാം, നാഗലാന്‍ഡ്, പുതുച്ചേരി, സിക്കിം, ഉത്തരാഖണ്ഡ് എന്നിവര്‍ പ്ലേറ്റ് ഗ്രൂപ്പില്‍ കളിക്കും.

മറ്റു 26 ടീമുകള്‍ എലൈറ്റ് ഗ്രൂപ്പിലെ മൂന്ന് ഗ്രൂപ്പുകളായി കളിക്കും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ചരിത്രം കുറിച്ച് വിദര്‍ഭ, രഞ്ജി ചാമ്പ്യന്മാര്‍

ഡല്‍ഹിയ്ക്കെതിരെ 9 വിക്കറ്റ് വിജയം  സ്വന്തമാക്കി വിദര്‍ഭ രഞ്ജി ചാമ്പ്യന്മാര്‍. വിദര്‍ഭയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 547 റണ്‍സ് പിന്തുടര്‍ന്ന് രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ഡല്‍ഹി 280 റണ്‍സില്‍ ഓള്‍ഔട്ട് ആവുകയായിരുന്നു. അക്ഷയ് വാഖറേ 4 വിക്കറ്റുകളുമായി ഡല്‍ഹിയുടെ ചെറുത്ത് നില്പ് അവസാനിപ്പിക്കുകയായിരുന്നു. ആദിത്യ സര്‍വാതേ മൂന്നും രജനീഷ് ഗുര്‍ബാനി രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി. 64 റണ്‍സ് നേടിയ നീതീഷ് റാണയും 62 റണ്‍സുമായി ധ്രുവ് ഷോറേയുമാണ് ഡല്‍ഹിയ്ക്കായി തിളങ്ങിയത്. ഗൗതം ഗംഭീര്‍ 36 റണ്‍സ് നേടി പുറത്തായി. ഡല്‍ഹി നായകന്‍ ഋഷഭ് പന്ത് 32 റണ്‍സ് നേടി.

ഡല്‍ഹി നല്‍കിയ 29 റണ്‍സ് ലക്ഷ്യം ഒരു വിക്കറ്റ് നഷ്ടത്തിലാണ് വിദര്‍ഭ മറികടന്നത്. 5ാം ഓവറിലെ അവസാന പന്ത് ബൗണ്ടറി പായിച്ച് വസീം ജാഫര്‍ ടീമിനെ വിജയത്തിലേക്ക് നയിച്ചു. 32/1 എന്ന നിലയിലായിരുന്നു വിദര്‍ഭ ജയം സ്വന്തമാക്കുമ്പോള്‍. 17 റണ്‍സുമായി വസീം ജാഫര്‍ 9 റണ്‍സ് നേടി സഞ്ജയ് രാമസ്വാമി എന്നിവരായിരുന്നു ക്രീസില്‍. 2 റണ്‍സ് നേടിയ വിദര്‍ഭ നായകന്‍ ഫൈസ് ഫസലാണ് പുറത്തായ ബാറ്റ്സ്മാന്‍.

വിദര്‍ഭയ്ക്കായി ആദ്യ ഇന്നിംഗ്സില്‍ 133 റണ്‍സ് നേടിയ അക്ഷയ് വിനോദ് വാഡ്കര്‍ ആണ് ടീമിനെ കൂറ്റന്‍ സ്കോറിലേക്ക് നയിച്ചത്. അക്ഷയ്ക്ക് പിന്തുണയായി ഫൈസ് ഫസല്‍(67), വസീം ജാഫര്‍(78), അദിത്യ സര്‍വാതേ(79), സിദ്ദേഷ് നേരാല്‍(74) എന്നിവരും നിര്‍ണ്ണായകമായ ബാറ്റിംഗ് പ്രകടനം പുറത്തെടുത്തു.

ഡല്‍ഹി ആദ്യ ഇന്നിംഗ്സില്‍ 295 റണ്‍സിനു ഓള്‍ഔട്ട് ആയിരുന്നു. ഗുര്‍ബാനി ഹാട്രിക്ക് നേട്ടമുള്‍പ്പെടെ 6 വിക്കറ്റുകള്‍ നേടി ഡല്‍ഹിയുടെ ഒന്നാം ഇന്നിംഗ്സിനു വിരാമമിടുകയായിരുന്നു. 145 റണ്‍സ് നേടിയ ധ്രുവ ഷോറേയായിരുന്നു ഡല്‍ഹിയുടെ ഒന്നാം ഇന്നിംഗ്സ് ടോപ് സ്കോറര്‍.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ചരിത്ര വിജയത്തിനരികെ വിദര്‍ഭ, ഇന്നിംഗ്സ് തോല്‍വി ഒഴിവാക്കി ഡല്‍ഹി

രഞ്ജി ട്രോഫി നാലാം ദിവസം അവസാനിക്കുമ്പോള്‍ വിദര്‍ഭ ചരിത്ര വിജയത്തിനരികെ വിദര്‍ഭ. വെറും 28 റണ്‍സിന്റെ ലീഡ് മാത്രം നേടാനായിട്ടുള്ള ഡല്‍ഹിയ്ക്ക് രണ്ടാം ഇന്നിംഗ്സില്‍ 280 റണ്‍സിനു ഓള്‍ഔട്ട് ആയി. അക്ഷയ് വഖാറേയുടെ ബൗളിംഗ് മികവിനു മുന്നില്‍ ഡല്‍ഹി ബാറ്റ്സ്മാന്മാര്‍ തകര്‍ന്നടിയുകയായിരുന്നു. അക്ഷയ് 4 വിക്കറ്റ് നേടിയപ്പോള്‍ ആദിത്യ സര്‍വാതേ മൂന്നും രജനീഷ് ഗുര്‍ബാനി വിക്കറ്റ് നേടി. ചരിത്ര രഞ്ജി കിരീടം സ്വന്തമാക്കാന്‍ 29 റണ്‍സാണ് വിദര്‍ഭയ്ക്ക് നേടേണ്ടത്.

ഒമ്പതാം വിക്കറ്റില്‍ ഒത്തുകൂടിയ വികാസ് മിശ്ര-ആകാശ് സുദന്‍ കൂട്ടുകെട്ടാണ് ഡല്‍ഹിയെ ഇന്നിംഗ്സ് തോല്‍വിയില്‍ നിന്ന് കരകയറ്റിയത്. 2 വിക്കറ്റ് മാത്രം ശേഷിക്കെ 18 റണ്‍സ് പിന്നിലായിരുന്ന ഡല്‍ഹിയ്ക്കെതിരെ ഇന്നിംഗ്സ് വിജയം വിദര്‍ഭ ലക്ഷ്യം വെച്ചുവെങ്കിലും 45 റണ്‍സ് നേടിയ കൂട്ടുകെട്ട് ലീഡ് തിരിച്ചു പിടിക്കുവാന്‍ ഡല്‍ഹിയെ സഹായിച്ചു. 34 റണ്‍സ് നേടിയ വികാസ് മിശ്ര പുറത്തായപ്പോള്‍ ഡല്‍ഹിയുടെ പക്കല്‍ 27 റണ്‍സ് ലീഡാണ് ഉണ്ടായിരുന്നത്. ഒരു റണ്‍ കൂടി നേടുന്നതിനിടയില്‍ ഡല്‍ഹി ഇന്നിംഗ്സ് അവസാനിക്കുകയായിരുന്നു. 18 റണ്‍സ് നേടിയ ആകാശ് സുദന്‍ ആണ് അവസാനം പുറത്തായ ബാറ്റ്സ്മാന്‍.

64 റണ്‍സ് നേടിയ നീതീഷ് റാണയും 62 റണ്‍സുമായി ധ്രുവ് ഷോറേയുമാണ് ഡല്‍ഹിയ്ക്കായി തിളങ്ങിയത്. ഗൗതം ഗംഭീര്‍ 36 റണ്‍സ് നേടി പുറത്തായി. ഡല്‍ഹി നായകന്‍ ഋഷഭ് പന്ത് 32 റണ്‍സ് നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version