Ranji Trophy is a domestic first-class cricket championship played in India between multiple teams representing regional and state cricket associations. രഞ്ജി ട്രോഫി മലയാളം വാർത്തകൾ
രഞ്ജി ട്രോഫിയിലെ എക്കാലത്തെയും മികച്ച കൂട്ടുകെട്ട് സ്ഥാപിച്ച് ഗോവയുടെ കശ്യപ് ബജ്ലെയുൻ സ്നേഹൽ കൗത്താങ്കറും. കശ്യപ് ബക്ലെ 300* റൺസ് എടുത്തും സ്‌നേഹൽ കൗത്താങ്കറും 314* റൺസ് എടുത്തും രഞ്ജി ട്രോഫി ചരിത്രത്തിലെ ഏറ്റവും ഉയർന്ന കൂട്ടുകെട്ടിൻ്റെ പുതിയ റെക്കോർഡ് സ്ഥാപിച്ചു, ഇവർ മൂന്നാം വിക്കറ്റിൽ പുറത്താകാതെ 606 റൺസ് ആണ് അരുണാചൽ പ്രദേശിനെതിരെ ഗ്രൂപ്പ് മത്സരത്തിൽ ചേർത്തത്.
ഈ ശ്രദ്ധേയമായ കൂട്ടുകെട്ട് ഗോവയെ അവരുടെ ഒന്നാം ഇന്നിംഗ്‌സിൽ 727/2 എന്ന കൂറ്റൻ സ്‌കോറിലേക്ക് നയിച്ചു. ബക്‌ലെ 269 പന്തുകൾ നേരിട്ടു, അതിൽ 39 ഫോറും 2 സിക്‌സും ഉൾപ്പെടുന്നു, അതേസമയം കൗത്താങ്കർ 215 പന്തിൽ 45 ഫോറും 4 സിക്‌സും സഹിതം 314 റൺസ് നേടി.
സുയാഷ് പ്രബുദേശായി (73), ഇഷാൻ ഗഡേക്കർ (3) എന്നിവരാണ് പുറത്തായ ബാറ്റ്സ്മാന്മാർ. അരുണാചൽ പ്രദേശ് ആദ്യ ഇന്നിംഗ്സിൽ 84 റൺസിന് ഓളൗട്ട് ആയിരുന്നു. അവർ ഇപ്പോൾ രണ്ടാം ഇന്നിംഗ്സിൽ 76/7 എന്ന നിലയിലാണ്. ഇപ്പോഴും അവർ 567 റൺസ് പിറകിലാണ്.
പരിക്ക് മാറി തിരികെയെത്തിയ ആദ്യ മത്സരത്തിൽ തന്നെ മുഹമ്മദ് ഷമി തിളങ്ങി. ഇൻഡോറിലെ ഹോൾക്കർ സ്റ്റേഡിയത്തിൽ നടന്ന ബംഗാൾ vs മധ്യപ്രദേശ് ഏറ്റുമുട്ടലിൽ 4 വിക്കറ്റുകൾ വീഴ്ത്താൻ ബംഗാൾ പേസർക്ക് ആയി . ഷമി ആദ്യ ഇന്നിംഗ്‌സിൽ നാല് വിക്കറ്റ് വീഴ്ത്തി, ബംഗാളിനെ മധ്യപ്രദേശിനെതിരെ 61 റൺസിൻ്റെ ലീഡ് നേടാൻ സഹായിച്ചു.
എംപി ക്യാപ്റ്റൻ ശുഭം ശർമ്മയെ പുറത്താക്കി തുടങ്ങിയ ഷമി സരൻഷ് ജെയിൻ, കുമാർ കാർത്തികേയ, ഖുൽവന്ത് ഖെജ്‌രോലിയ എന്നിവരെയും പുറത്താക്കി. 19 ഓവറിൽ 54 റൺസ് വഴങ്ങിയാണ് 4 വിക്കറ്റുകൾ ഷമി സ്വന്തമാക്കിയത്.
2023 ലെ ലോകകപ്പ് കാമ്പെയ്‌നിന് ശേഷം പരിക്ക് കാരണം ഷമി ഇതുവരെ കളത്തിൽ ഇറങ്ങിയിരുന്നില്ല. . ഈ രഞ്ജി പ്രകടനം ബോർഡർ-ഗവാസ്‌കർ ട്രോഫിയിൽ ഷമിക്ക് കളിക്കാനാകും എന്ന പ്രതീക്ഷ നൽകുന്നു.
ഷമിയുടെ സഹോദരൻ മുഹമ്മദ് കൈഫ് ഈ മത്സരത്തിൽ 2 വിക്കറ്റും വീഴ്ത്തി.
രഞ്ജിയില്‍ കേരളത്തിന് വേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമായി സച്ചിന്‍ ബേബി
ലഹ്‌ലി: ഹരിയാനയുടെ ഹോംഗ്രൗണ്ടില്‍ നടക്കുന്ന രഞ്ജി ട്രോഫി മത്സരത്തില്‍ കേരളത്തിന് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 138 റണ്‍സ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കേരളത്തിനായി രോഹന്‍ കുന്നുമ്മലും(55) അക്ഷയ് ചന്ദ്രനും (51) അര്‍ദ്ധസെഞ്ച്വറി നേടി. ലഹ്‌ലിയിലെ ചൗധരി ബന്‍സി ലാല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. മോശം കാലാവസ്ഥയെ തുടര്‍ന്ന് വൈകി ആരംഭിച്ച കളിയില്‍ കേരളത്തിന് അക്കൗണ്ട് തുറക്കും മുന്‍പെ ഓപ്പണര്‍ ബാബ അപരാജിത്തിനെ നഷ്ടമായി. അന്‍ഷുല്‍ കംബോജിന്റെ പന്തില്‍ കപില്‍ ഹൂഡ ക്യാച്ചെടുത്താണ് അപരാജിത്ത് പുറത്തായത്.
തുടര്‍ന്ന് ക്രീസിലെത്തിയ അക്ഷയ് ചന്ദ്രന്‍- രോഹന്‍ കുന്നുമ്മല്‍ കൂട്ടുകെട്ടാണ് കേരളത്തിന്റെ സ്‌കോര്‍ നൂറ് കടത്തിയത്. ഇരുവരും തമ്മിലുള്ള സഖ്യം 198 പന്തില്‍ നിന്ന് 91 റണ്‍സ് നേടി. 102 പന്തില്‍ നിന്ന് ആറ് ഫോറുള്‍പ്പെടെ 55 റണ്‍സ് നേടിയ രോഹനെ ക്യാപ്റ്റന്‍ അന്‍കിത് കുമാറിന്റെ കൈകളിലെത്തിച്ച് അന്‍ഷുല്‍ കംബോജാണ് പുറത്താക്കിയത്. മോശം കാലാവസ്ഥയെ തുടര്‍ന്ന് കളി നിര്‍ത്തുമ്പോള്‍ 160 പന്തില്‍ നിന്ന് 51 റണ്‍സുമായി അക്ഷയ് ചന്ദ്രനും 24 റണ്‍സുമായി സച്ചിന്‍ ബേബിയും ക്രീസിലുണ്ട്.
രഞ്ജിയില്‍ കേരളത്തിന് വേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന നേട്ടവും സച്ചിന്‍ ബേബിക്ക് സ്വന്തമായി. സഹതാരം രോഹന്‍ പ്രേമിന്‍റെ 5396 റണ്‍സ് മറികടന്നാണ് സച്ചിന്‍ ബേബി ഈ നേട്ടം സ്വന്തമാക്കിയത്. 13 ഓവറില്‍ 25 റണ്‍സ് വഴങ്ങിയാണ് അന്‍ഷുല്‍ കേരളത്തിന്റെ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയത്.വത്സല്‍ ഗോവിന്ദ്, ആദിത്യ സര്‍വതെ, കെ.എം ആസിഫ് എന്നിവര്‍ക്ക് പകരം ഷോണ്‍ റോജര്‍, എന്‍.പി ബേസില്‍, നിതീഷ് എം.ഡി എന്നിവരെ ടീമിലുള്‍പ്പെടുത്തിയാണ് കേരളം കളിക്കാന്‍ ഇറങ്ങിയത്.
ലഹ്‌ലി: രഞ്ജിട്രോഫി ക്രിക്കറ്റ് മത്സരത്തില്‍ കേരളം ഇന്ന് അഞ്ചാം മത്സരത്തിനിറങ്ങും. ഹരിയാനയിലെ ചൗധരി ബന്‍സിലാല്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഹരിയാനയാണ് കേരളത്തിന്റെ എതിരാളികള്‍. ഇരു ടീമും നാല് മത്സരങ്ങളില്‍ നിന്ന് രണ്ട് വിജയവും രണ്ട് സമനിലയും നേടിയിട്ടുണ്ട്. പോയിന്റ് നിലയില്‍ 19 പോയിന്റുമായി ഹരിയാനയാണ് ഗ്രൂപ്പില്‍ മുന്നില്‍. 15 പോയിന്റുമായി കേരളം രണ്ടാം സ്ഥാനത്താണ്. ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനക്കാര്‍ തമ്മില്‍ ഏറ്റുമുട്ടുന്നുവെന്ന പ്രത്യേകതയും ഇന്നത്തെ മത്സരത്തിനുണ്ട്.
തിരുവനന്തപുരം തുമ്പയില്‍ നടന്ന മത്സരത്തില്‍ ഉത്തര്‍പ്രദേശിനെ ഇന്നിങ്‌സിനും 117 റണ്‍സിനുമാണ് കേരളം പരാജയപ്പെടുത്തിയത്. ഇന്നിങ്‌സ് ജയം കരസ്ഥമാക്കിയതോടെയാണ് കേരളത്തിന്റെ പോയിന്റ് നില 15-ല്‍ എത്തിയത്. പഞ്ചാബിനെതിരെ 37 റണ്‍സിന്റെ അപ്രതീക്ഷിത ജയം നേടിയതോടെയാണ് ഹരിയാന 19 പോയിന്റുമായി ഗ്രൂപ്പ് തലത്തില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്.
രഞ്ജി ട്രോഫിയിൽ കേരളത്തിന് തകർപ്പൻ വിജയം. ഉത്തർപ്രദേശിനെ രണ്ടാം ഇന്നിംഗ്സിൽ 116 റൺസിന് എറിഞ്ഞിട്ടാണ് കേരളം വിജയം ഉറപ്പിച്ചത്. ഇന്നിംഗ്സിനും 117 റൺസിനാണ് കേരളത്തിന്റെ വിജയം. മൂന്ന് മത്സരങ്ങളിൽ കേരളം 2 എണ്ണം വിജയിക്കുകയും ഒരു സമനിലയും നേടി പോയിന്റ് ടേബിളിൽ മുകളിൽ എത്തിയിരിക്കുകയാണ്.
രണ്ടാം ഇന്നിംഗ്സിൽ കേരളത്തിനായി ജലജ് സക്സേന 6 വിക്കറ്റുകൾ വീഴ്ത്തി. ആദ്യ ഇന്നിംഗ്സിൽ സക്സേന 5 വിക്കറ്റും വീഴ്ത്തിയിരുന്നു. സർവത്രെ 3 വിക്കറ്റും ആസിഫ് 1 വിക്കറ്റും രണ്ടാം ഇന്നിംഗ്സിൽ വീഴ്ത്തി. 36 റൺസ് എടുത്ത മാധവ് കൗശിക് മാത്രമാണ് ഉത്തർപ്രദേശിനായി തിളങ്ങിയത്.
ആദ്യ ഇന്നിംഗ്സിൽ ഉത്തർപ്രദേശ് 162ന് ഓളൗട്ട് ആയിരുന്നു. കേരളം സച്ചിൻ ബേബിയുടെയും സൽമാൻ നിസാറിന്റെയും മികവിൽ 395 റൺസും നേടി.
രഞ്ജി ട്രോഫിയിൽ ഉത്തർപ്രദേശിനെ നേരിടുന്ന കേരളം രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ 340-7 എന്ന നിലയിൽ നിൽക്കുന്നു. ഇപ്പോൾ കേരളത്തിന് 178 റൺസിന്റെ ലീഡ് ഉണ്ട്. ഇന്നലെ ഉത്തർപ്രദേശ് 162 റൺസിന് ഓളൗട്ട് ആയിരുന്നു.
ക്യാപ്റ്റൻ സച്ചിൻ ബേബിയും സൽമാൻ നിസാറും ആണ് കേരളത്തെ മികച്ച സ്കോറിലേക്ക് നയിച്ചത്. 83 റൺസ് എടുത്താണ് സച്ചിൻ ബേബി കളം വിട്ടത്. 74 റൺസുമായി സൽമാൻ നിസാർ ഇപ്പോഴും ക്രീസിൽ ഉണ്ട്. 8 ഫോറും 2 സിക്സും സൽമാൻ നിസാർ ഇതുവരെ അടിച്ചു. 11 റൺസുമായി അസറുദ്ദീൻ ആണ് ഒപ്പം ക്രീസിൽ ഉള്ളത്.
23 റൺസ് എടുത്ത വത്സൽ, 28 റൺസ് എടുത്ത രോഹൻ എസ് കുന്നുമ്മൽ, 32 റൺസ് എടുത്ത അപരിജിത്, 14 റൺസ് എടുത്ത സർവതെ, 24 റൺസ് എടുത്ത അക്ഷയ് ചന്ദ്രൻ, 35 റൺസ് എടുത്ത ജലജ് സക്സേന എന്നിവരുടെ വിക്കറ്റുകൾ കേരളത്തിന് നഷ്ടമായി.
രഞ്ജി ട്രോഫിയിൽ ഉത്തർപ്രദേശിനെ നേരിടുന്ന കേരളം രണ്ടാം ദിനം ലഞ്ചിന് പിരിയുമ്പോൾ 180-5 എന്ന നിലയിൽ നിൽക്കുന്നു. ഇപ്പോൾ കേരളത്തിന് 18 റൺസിന്റെ ലീഡ് ഉണ്ട്. ഇന്നലെ ഉത്തർപ്രദേശ് 162 റൺസിന് ഓളൗട്ട് ആയിരുന്നു.
ഇപ്പോൾ 46 റൺസുമായി ക്യാപ്റ്റൻ സച്ചിൻ ബേബിയും 7 റൺസുമായി സൽമാൻ നിസാറും ആണ് ക്രീസിൽ ഉള്ളത്. 23 റൺസ് എടുത്ത വത്സൽ, 28 റൺസ് എടുത്ത രോഹൻ എസ് കുന്നുമ്മൽ, 32 റൺസ് എടുത്ത അപരിജിത്, 14 റൺസ് എടുത്ത സർവതെ, 24 റൺസ് എടുത്ത അക്ഷയ് ചന്ദ്രൻ എന്നിവരുടെ വിക്കറ്റ് ആണ് ഇന്ത്യക്ക് നഷ്ടമായത്.
തിരുവനന്തപുരം: രഞ്ജി ട്രോഫിയിൽ ഉത്തര്‍പ്രദേശിനെ ആദ്യ ഇന്നിങ്‌സില്‍ 162 ന് പുറത്താക്കി കേരളം. അഞ്ച് വിക്കറ്റെടുത്ത ജലജ് സക്‌സേന, രണ്ട് വിക്കറ്റ് നേടിയ ബേസില്‍ തമ്പി, ഓരോ വിക്കറ്റ് വീതം നേടിയ ആസിഫ് കെ.എം, അപരാജിത്, സര്‍വതെ എന്നിവരാണ് ഉത്തര്‍പ്രദേശിനെ പ്രതിരോധത്തിലാക്കിയത്.
സ്‌കോര്‍ 129 എത്തിയപ്പോള്‍ 9 വിക്കറ്റ് നഷ്ടമായ ഉത്തര്‍പ്രദേശിനെ 150 കടത്തിയത് ശിവം ശര്‍മ്മയും ആക്വിബ് ഖാനും തമ്മിലുള്ള കൂട്ടുകെട്ടാണ്. ഇരുവരും ചേര്‍ന്ന് 73 പന്തില്‍ 33 റണ്‍സെടുത്തു. പത്താമനായി ഇറങ്ങി 30 റണ്‍സെടുത്ത ശിവം ശര്‍മ്മയാണ് ഉത്തര്‍പ്രദേശിന്റെ ടോപ് സ്‌കോറര്‍.
ആദ്യ ഇന്നിങ്‌സില്‍ അഞ്ച് വിക്കറ്റ് നേടിയതോടെ രഞ്ജി ട്രോഫിയില്‍ ആറായിരം റണ്‍സും 400 വിക്കറ്റും നേടുന്ന ആദ്യതാരമായി സക്‌സേന മാറി. തുമ്പ സെന്റ്. സേവ്യര്‍ ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ കേരളം ഉത്തര്‍ പ്രദേശിനെ ബാറ്റിങ്ങിനയയ്ക്കുകയായിരുന്നു. ക്യാപ്റ്റന്‍ ആര്യന്‍ ജുയാലും മാധവ് കൗശിക്കും ചേര്‍ന്ന് ഭേദപ്പെട്ട തുടക്കം നല്‍കിയെങ്കിലും സ്‌കോര്‍ 29 ല്‍ എത്തിയപ്പോള്‍ ആര്യന്‍ ജുയാലിന്റെ വിക്കറ്റ് ഉത്തര്‍ പ്രദേശിന് നഷ്ടമായി. 57 പന്തില്‍ ഒരു സിക്‌സും രണ്ട് ഫോറും ഉള്‍പ്പെടെ 27 റണ്‍സെടുത്ത ജുയാലിനെ ജലജ് സക്‌സേന ക്ലീന്‍ ബൗള്‍ഡാക്കി. തുടര്‍ന്ന് ഒരു റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ പ്രിയം ഗാര്‍ഗിനെ കെ.എം ആസിഫ്, അപരാജിന്റെ കളിലെത്തിച്ച് പുറത്താക്കി. തുടര്‍ന്നെത്തിയ നീതീഷ് റാണയും മാധവ് കൗഷിക്കും തമ്മിലുള്ള കൂട്ടുകെട്ടാണ് ഉത്തര്‍പ്രദേശിന്റെ സ്‌കോര്‍ അമ്പത് കടത്തിയത്.
സ്‌കോര്‍ 55 ല്‍ എത്തിയപ്പോള്‍ സക്‌സേനയുടെ പന്തില്‍ മുഹമ്മദ് അസറുദ്ദീന്‍ ക്യാച്ചെടുത്ത് മാധവ് കൗഷിക്കിനെ പുറത്താക്കി. ഇന്ത്യന്‍ ക്രിക്കറ്റിലെ യുവതാരങ്ങളിലെ ശ്രദ്ധേയനായ സമീര്‍ റിസ്‌വിയുടെ വിക്കറ്റ് ബേസില്‍ തമ്പിയും വീഴ്ത്തി. ആറ് പന്ത് നേരിട്ട സമീറിന് ഒരു റണ്‍സ് മാത്രമാണ് നേടാനായത്. തുടര്‍ന്ന് നിതീഷ് റാണ- സിദ്ധാര്‍ത്ഥ് യാദവ് സഖ്യം 42 പന്തില്‍ 23 റണ്‍സ് കൂട്ടിച്ചേര്‍ത്തെങ്കിലും ഉച്ചഭക്ഷണത്തിന് മുന്നെ സിദ്ധാര്‍ത്ഥ് യാദവിനെയും സക്‌സേന പുറത്താക്കി. 25 പന്ത് നേരിട്ട സിദ്ധാര്‍ത്ഥ് രണ്ട് സിക്‌സും ഒരു ഫോറും ഉള്‍പ്പെടെ 19 റണ്‍സ് നേടി. സ്‌കോര്‍ 86 ല്‍ എത്തിയപ്പോള്‍ നിതീഷ് റാണയെയും സക്‌സേന പുറത്താക്കി. ഉത്തര്‍പ്രദേശിന്റെ സ്‌കോര്‍ 129 എത്തിയപ്പോള്‍ തുടരെ നഷ്ടമായത് രണ്ട് വിക്കറ്റുകളായിരുന്നു. സൗരഭ് കുമാറിനെ ബി. അപരാജിത് കീപ്പര്‍ മുഹമ്മദ് അസറുദ്ദീന്റെ കൈകളിലെത്തിച്ച് പുറത്താക്കിയപ്പോള്‍ ശിവം മാവിയെ ബേസില്‍ തമ്പി പുറത്താക്കി. ശിവം ശര്‍മ്മയെ സല്‍മാന്‍ നിസാറിന്റെ കൈകളിലെത്തിച്ച് സര്‍വതെയാണ് ഉത്തര്‍ പ്രദേശിന്റെ ഇന്നിങ്‌സ് അവസാനിപ്പിച്ചത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളം കളി നിര്‍ത്തുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 82 റണ്‍സെന്ന നിലയിലാണ്. രോഹന്‍ കുന്നുമ്മലിന്റെയും വത്സല്‍ ഗോവിന്ദിന്റെയും വിക്കറ്റുകളാണ് കേരളത്തിന് നഷ്ടമായത്
കേരളത്തിൻ്റെ വെറ്ററൻ ഓൾറൗണ്ടറായ ജലജ് സക്സേന രഞ്ജി ട്രോഫി ചരിത്രത്തിൽ 6,000 റൺസും 400 വിക്കറ്റും എന്ന ശ്രദ്ധേയമായ ഇരട്ട നേട്ടം തികക്കുന്ന ആദ്യ കളിക്കാരനായി. ഉത്തർപ്രദേശിനെതിരായ കേരളത്തിൻ്റെ 2024-25 രഞ്ജി ട്രോഫി പോരാട്ടത്തിൽ 5 വിക്കറ്റ് നേടിക്കൊണ്ടാണ് അദ്ദേഹം ചരിത്ര നോട്ടത്തിൽ എത്തിയത്. ഉത്തർപ്രദേശിൻ്റെ നിതീഷ് റാണയെ പുറത്താക്കിയതോടെയാണ് സക്‌സേന ചരിത്ര നേട്ടം കുറിച്ചത്.
തൻ്റെ 17 ഓവറിൽ 56 റൺസ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തി സക്‌സേന ഉത്തർപ്രദേശിൻ്റെ ബാറ്റിംഗ് നിരയെ തകർത്തു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ തൻ്റെ 31-ാമത്തെ അഞ്ച് വിക്കറ്റ് നേട്ടം അദ്ദേഹം അടയാളപ്പെടുത്തി.
ജലജ് സക്‌സേന തൻ്റെ ഫസ്റ്റ് ക്ലാസ് കരിയർ മധ്യപ്രദേശിൽ നിന്ന് 2005-ൽ ആരംഭിച്ചു, 2016-17 സീസണിൽ കേരളത്തിലേക്ക് എത്തി. കേരളത്തിൻ്റെ ഏറ്റവും ഉയർന്ന രണ്ടാമത്തെ വിക്കറ്റ് വേട്ടക്കാരൻ എന്നതിന് പുറമേ, സക്‌സേന സംസ്ഥാനത്തിനായി 2,000 രഞ്ജി ട്രോഫി റൺസ് പിന്നിട്ടു. കഴിഞ്ഞ വർഷം, ആഭ്യന്തര ഫോർമാറ്റുകളിലുടനീളം 9,000 റൺസും 600 വിക്കറ്റുകളും നേടിയ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളുടെ എലൈറ്റ് ക്ലബ്ബിൽ അദ്ദേഹം എത്തി.
രഞ്ജി ട്രോഫി ചരിത്രത്തിൽ 400 വിക്കറ്റ് തികയ്ക്കുന്ന 13-ാമത്തെ ബൗളറാണ് സക്സേന.
തിരുവനന്തപുരത്തെ സെൻ്റ് സേവ്യേഴ്‌സ് കെസിഎ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന രഞ്ജി ട്രോഫി മത്സരത്തിൽ കേരളത്തിൻ്റെ ബൗളർമാർ ഉത്തർപ്രദേശിനെ ഒന്നാം ദിനം 60.2 ഓവറിൽ 162 റൺസിന് പുറത്താക്കി. ടോസ് നേടി ഫീൽഡിംഗ് തിരഞ്ഞെടുത്ത ശേഷം, ഇന്നിംഗ്സിലുടനീളം ഉത്തർപ്രദേശ് ബാറ്റർമാരുടെ മേൽ സമ്മർദ്ദം നിലനിർത്തിക്കൊണ്ട് കേരള ബൗളർമാർ ബൗൾ ചെയ്യാനുള്ള തീരുമാനത്തെ ന്യായീകരിച്ചു.
ആര്യൻ ജുയാൽ (57 പന്തിൽ 23), നിതീഷ് റാണ (46 പന്തിൽ 25) എന്നിവരെ പുറത്താക്കിയത് ഉൾപ്പെടെ, തൻ്റെ 17 ഓവറിൽ 56 റൺസ് വഴങ്ങി 5 വിക്കറ്റ് വീഴ്ത്തി, ജലജ് സക്‌സേന ആണ് കേരളത്തിൻ്റെ ബൗളിംഗ് ആക്രമണത്തെ നയിച്ചത്. ബേസിൽ തമ്പി തൻ്റെ 12 ഓവറിൽ 18 റൺസ് മാത്രം വഴങ്ങി 2 വിക്കറ്റ് വീഴ്ത്തി, ശിവം മാവി (13), സമീർ റിസ്‌വി (1) എന്നിവരെ പുറത്താക്കി.
ഉത്തർപ്രദേശിൻ്റെ ഇന്നിംഗ്‌സ് ഹ്രസ്വമായ ചെറുത്തുനിൽപ്പ് കണ്ടു, പ്രത്യേകിച്ച് 50 പന്തിൽ 2 ഫോറും 2 സിക്‌സും ഉൾപ്പെടെ 30 റൺസ് നേടിയ ശിവം ശർമ്മയിൽ നിന്ന്. എ എ സർവതെ ആണ് ഈ വിക്കറ്റ് വീഴ്ത്തിയത്.
തിരുവനന്തപുരത്തെ സെൻ്റ് സേവ്യേഴ്‌സ് കെസിഎ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടക്കുന്ന രഞ്ജി ട്രോഫി മത്സരത്തിൽ ഉത്തർപ്രദേശിനെതിരെ കേരളത്തിൻ്റെ ബൗളർമാർ ശക്തമായ തുടക്കം നൽകി. നടത്തിയത്. 31 ഓവർ കഴിഞ്ഞപ്പോൾ 4 വിക്കറ്റ് നഷ്ടത്തിൽ 81 റൺസെന്ന നിലയിൽ ഉത്തർപ്രദേശ് പതറുകയാണ്.
57 പന്തിൽ 2 ഫോറും 1 സിക്‌സും സഹിതം 23 റൺസെടുത്ത ക്യാപ്റ്റൻ ആര്യൻ ജുയാലിനെ ജലജ് സക്‌സേന പുറത്താക്കി. 58 പന്തിൽ 13 റൺസെടുത്ത മാധവ് കൗശിക് സക്‌സേനയുടെ ബൗളിംഗിൽ മുഹമ്മദ് അസ്ഹറുദ്ദീൻ്റെ കയ്യിൽ കുടുങ്ങി. പ്രിയം ഗാർഗ് ഒരു റണ്ണിന് ആസിഫ് കെ എമ്മിൻ്റെ പന്തിൽ ബാബ അപരാജിതിന് ക്യാച്ച് നൽകി പുറത്തായി. ബേസിൽ തമ്പി 1 റൺ എടുത്ത സമീർ റിസ്വിയെയും തോൽപ്പിച്ചു.
41 പന്തിൽ 23 റൺസുമായി നിതീഷ് റാണയും 23 പന്തിൽ നിന്ന് 19 റൺസെടുത്ത സിദ്ധാർത്ഥ് യാദവും ക്രീസിൽ നിൽക്കുന്നു.
രഞ്ജി ട്രോഫിയില്‍ നാളെ (ബുധന്‍) കേരളം ഉത്തര്‍പ്രദേശിനെ നേരിടും. തിരുവനന്തപുരം, തുമ്പ സെന്റ് സേവിയേഴ്സ് ഗ്രൌണ്ടിലാണ് മത്സരം നടക്കുന്നത്. കേരളവും ബംഗാളും തമ്മിലുള്ള കഴിഞ്ഞ മത്സരം സമനിലയില്‍ അവസാനിച്ചിരുന്നു. ഇതുവരെയുള്ള കളികളില്‍ നിന്നും 8 പോയിന്റുകളുമായി കേരളം മൂന്നാം സ്ഥാനത്താണ്.
5 പോയിന്റുകളുമായി ഉത്തര്‍പ്രദേശ് അഞ്ചാം സ്ഥാനത്തുണ്ട്. തുമ്പയിൽ അവസാനം നടന്ന രഞ്ജി മത്സരത്തിൽ പഞ്ചാബിനെതിരെ കേരളം മികച്ച വിജയം കരസ്ഥമാക്കിയിരുന്നു. ബംഗാളുമായുള്ള മത്സരത്തില്‍ കേരളത്തിനായി സൽമാൻ നിസാർ, മൊഹമ്മദ് അസറുദ്ദീൻ, ജലജ് സക്സേന എന്നിവർ മികച്ച പ്രകടനം കാഴ്ച്ച വെച്ചിരുന്നു.
കേരള രഞ്ജി ട്രോഫി ടീം – fanport.in
പേര്
പൊസിഷൻ
സച്ചിന്‍ ബേബി
ക്യാപ്റ്റന്‍
റോഹന്‍ കുന്നുമ്മല്‍
ബാറ്റര്‍
കൃഷ്ണ പ്രസാദ്
ബാറ്റര്‍
ബാബ അപരാജിത്
ഓള് റൗണ്ടര്‍
അക്ഷയ് ചന്ദ്രന്‍
ഓള് റൗണ്ടര്‍
മൊഹമ്മദ് അസറുദ്ദീന്‍
വിക്കറ്റ് കീപ്പര്‍, ബാറ്റര്‍
സല്‍മാന്‍ നിസാര്‍
ബാറ്റര്‍
വത്സല്‍ ഗോവിന്ദ് ശര്‍മ
ബാറ്റര്‍
വിഷ്ണു വിനോദ്
വിക്കറ്റ് കീപ്പര്‍, ബാറ്റര്‍
ബേസില്‍ എന്‍.പി
ബൗളര്‍
ജലജ് സക്സേന
ഓള് റൗണ്ടര്‍
ആദിത്യ സര്‍വാതെ
ഓള് റൗണ്ടര്‍
ബേസില്‍ തമ്പി
ബൗളര്‍
നിഥീഷ് എം.ഡി
ബൗളര്‍
ആസിഫ് കെ.എം
ബൗളര്‍
ഫായിസ് ഫനൂസ്
ബൗളര്‍
ഇന്ത്യന്‍ മുന്‍ താരം അമയ് ഖുറേസിയ ആണ് ടീമിന്റെ പരിശീലകന്‍. നിതീഷ് റാണ, മുന്‍ ഇന്ത്യന്‍ ടീം അംഗം പിയൂഷ് ചൗള, പ്രിയം ഗാര്‍ഗ് തുടങ്ങിയവരാണ് ഉത്തര്‍പ്രദേശിന്‍റെ പ്രമുഖ താരങ്ങള്‍