Picsart 24 11 05 17 11 03 881

രഞ്ജി ട്രോഫി : കേരളം നാളെ ഉത്തര്‍പ്രദേശിനെ നേരിടും

രഞ്ജി ട്രോഫിയില്‍ നാളെ (ബുധന്‍) കേരളം ഉത്തര്‍പ്രദേശിനെ നേരിടും. തിരുവനന്തപുരം, തുമ്പ സെന്റ്‌ സേവിയേഴ്സ് ഗ്രൌണ്ടിലാണ് മത്സരം നടക്കുന്നത്. കേരളവും ബംഗാളും തമ്മിലുള്ള കഴിഞ്ഞ മത്സരം സമനിലയില്‍ അവസാനിച്ചിരുന്നു. ഇതുവരെയുള്ള കളികളില്‍ നിന്നും 8 പോയിന്റുകളുമായി കേരളം മൂന്നാം സ്ഥാനത്താണ്‌.

5 പോയിന്റുകളുമായി ഉത്തര്‍പ്രദേശ് അഞ്ചാം സ്ഥാനത്തുണ്ട്. തുമ്പയിൽ അവസാനം നടന്ന രഞ്ജി മത്സരത്തിൽ പഞ്ചാബിനെതിരെ കേരളം മികച്ച വിജയം കരസ്ഥമാക്കിയിരുന്നു. ബംഗാളുമായുള്ള മത്സരത്തില്‍ കേരളത്തിനായി സൽമാൻ നിസാർ, മൊഹമ്മദ് അസറുദ്ദീൻ, ജലജ് സക്സേന എന്നിവർ മികച്ച പ്രകടനം കാഴ്ച്ച വെച്ചിരുന്നു.






കേരള രഞ്ജി ട്രോഫി ടീം – fanport.in

പേര്പൊസിഷൻ
സച്ചിന്‍ ബേബിക്യാപ്റ്റന്‍
റോഹന്‍ കുന്നുമ്മല്‍ബാറ്റര്‍
കൃഷ്ണ പ്രസാദ്ബാറ്റര്‍
ബാബ അപരാജിത്ഓള്‍ റൗണ്ടര്‍
അക്ഷയ് ചന്ദ്രന്‍ഓള്‍ റൗണ്ടര്‍
മൊഹമ്മദ് അസറുദ്ദീന്‍വിക്കറ്റ് കീപ്പര്‍, ബാറ്റര്‍
സല്‍മാന്‍ നിസാര്‍ബാറ്റര്‍
വത്സല്‍ ഗോവിന്ദ് ശര്‍മബാറ്റര്‍
വിഷ്ണു വിനോദ്വിക്കറ്റ് കീപ്പര്‍, ബാറ്റര്‍
ബേസില്‍ എന്‍.പിബൗളര്‍
ജലജ് സക്സേനഓള്‍ റൗണ്ടര്‍
ആദിത്യ സര്‍വാതെഓള്‍ റൗണ്ടര്‍
ബേസില്‍ തമ്പിബൗളര്‍
നിഥീഷ് എം.ഡിബൗളര്‍
ആസിഫ് കെ.എംബൗളര്‍
ഫായിസ് ഫനൂസ്ബൗളര്‍

ഇന്ത്യന്‍ മുന്‍ താരം അമയ് ഖുറേസിയ ആണ് ടീമിന്റെ പരിശീലകന്‍. നിതീഷ് റാണ, മുന്‍ ഇന്ത്യന്‍ ടീം അംഗം പിയൂഷ് ചൗള, പ്രിയം ഗാര്‍ഗ് തുടങ്ങിയവരാണ് ഉത്തര്‍പ്രദേശിന്‍റെ പ്രമുഖ താരങ്ങള്‍

Exit mobile version