Picsart 24 11 14 14 14 34 942

രഞ്ജി ട്രോഫിയിൽ 4 വിക്കറ്റ് നേട്ടവുമായി മുഹമ്മദ് ഷമിയുടെ തിരിച്ചുവരവ്

പരിക്ക് മാറി തിരികെയെത്തിയ ആദ്യ മത്സരത്തിൽ തന്നെ മുഹമ്മദ് ഷമി തിളങ്ങി. ഇൻഡോറിലെ ഹോൾക്കർ സ്റ്റേഡിയത്തിൽ നടന്ന ബംഗാൾ vs മധ്യപ്രദേശ് ഏറ്റുമുട്ടലിൽ 4 വിക്കറ്റുകൾ വീഴ്ത്താൻ ബംഗാൾ പേസർക്ക് ആയി . ഷമി ആദ്യ ഇന്നിംഗ്‌സിൽ നാല് വിക്കറ്റ് വീഴ്ത്തി, ബംഗാളിനെ മധ്യപ്രദേശിനെതിരെ 61 റൺസിൻ്റെ ലീഡ് നേടാൻ സഹായിച്ചു.

എംപി ക്യാപ്റ്റൻ ശുഭം ശർമ്മയെ പുറത്താക്കി തുടങ്ങിയ ഷമി സരൻഷ് ജെയിൻ, കുമാർ കാർത്തികേയ, ഖുൽവന്ത് ഖെജ്‌രോലിയ എന്നിവരെയും പുറത്താക്കി. 19 ഓവറിൽ 54 റൺസ് വഴങ്ങിയാണ് 4 വിക്കറ്റുകൾ ഷമി സ്വന്തമാക്കിയത്.

2023 ലെ ലോകകപ്പ് കാമ്പെയ്‌നിന് ശേഷം പരിക്ക് കാരണം ഷമി ഇതുവരെ കളത്തിൽ ഇറങ്ങിയിരുന്നില്ല. . ഈ രഞ്ജി പ്രകടനം ബോർഡർ-ഗവാസ്‌കർ ട്രോഫിയിൽ ഷമിക്ക് കളിക്കാനാകും എന്ന പ്രതീക്ഷ നൽകുന്നു.

ഷമിയുടെ സഹോദരൻ മുഹമ്മദ് കൈഫ് ഈ മത്സരത്തിൽ 2 വിക്കറ്റും വീഴ്ത്തി.

Exit mobile version