Picsart 24 11 14 15 07 42 461

606 റൺസിന്റെ അപരാജിത കൂട്ടുകെട്ട്, രഞ്ജി ട്രോഫിയിൽ റെക്കോർഡ് സ്ഥാപിച്ച് ഗോവ

രഞ്ജി ട്രോഫിയിലെ എക്കാലത്തെയും മികച്ച കൂട്ടുകെട്ട് സ്ഥാപിച്ച് ഗോവയുടെ കശ്യപ് ബജ്ലെയുൻ സ്നേഹൽ കൗത്താങ്കറും. കശ്യപ് ബക്ലെ 300* റൺസ് എടുത്തും സ്‌നേഹൽ കൗത്താങ്കറും 314* റൺസ് എടുത്തും രഞ്ജി ട്രോഫി ചരിത്രത്തിലെ ഏറ്റവും ഉയർന്ന കൂട്ടുകെട്ടിൻ്റെ പുതിയ റെക്കോർഡ് സ്ഥാപിച്ചു, ഇവർ മൂന്നാം വിക്കറ്റിൽ പുറത്താകാതെ 606 റൺസ് ആണ് അരുണാചൽ പ്രദേശിനെതിരെ ഗ്രൂപ്പ് മത്സരത്തിൽ ചേർത്തത്.

ഈ ശ്രദ്ധേയമായ കൂട്ടുകെട്ട് ഗോവയെ അവരുടെ ഒന്നാം ഇന്നിംഗ്‌സിൽ 727/2 എന്ന കൂറ്റൻ സ്‌കോറിലേക്ക് നയിച്ചു. ബക്‌ലെ 269 പന്തുകൾ നേരിട്ടു, അതിൽ 39 ഫോറും 2 സിക്‌സും ഉൾപ്പെടുന്നു, അതേസമയം കൗത്താങ്കർ 215 പന്തിൽ 45 ഫോറും 4 സിക്‌സും സഹിതം 314 റൺസ് നേടി.

സുയാഷ് പ്രബുദേശായി (73), ഇഷാൻ ഗഡേക്കർ (3) എന്നിവരാണ് പുറത്തായ ബാറ്റ്സ്മാന്മാർ. അരുണാചൽ പ്രദേശ് ആദ്യ ഇന്നിംഗ്സിൽ 84 റൺസിന് ഓളൗട്ട് ആയിരുന്നു‌. അവർ ഇപ്പോൾ രണ്ടാം ഇന്നിംഗ്സിൽ 76/7 എന്ന നിലയിലാണ്‌. ഇപ്പോഴും അവർ 567 റൺസ് പിറകിലാണ്.

Exit mobile version