രഞ്ജി ട്രോഫി; കേരള – ബംഗാൾ മത്സരം സമനിലയിൽ

കേരളവും ബംഗാളും തമ്മിലുള്ള രഞ്ജി ട്രോഫി മത്സരം സമനിലയിൽ അവസാനിച്ചു. കേരളം ഒൻപത് വിക്കറ്റിന് 356 റൺസെന്ന നിലയിൽ ഒന്നാം ഇന്നിങ്സ് ഡിക്ലയർ ചെയ്തിരുന്നു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ബംഗാൾ മൂന്ന് വിക്കറ്റിന് 181 റൺസെടുത്ത് നില്‍ക്കെ കളി അവസാനിപ്പിക്കുകയായിരുന്നു.

ഏഴ് വിക്കറ്റിന് 267 റൺസെന്ന നിലയിൽ ബാറ്റിങ് തുടങ്ങിയ കേരളത്തിൻ്റെ ഇന്നിങ്സ് 356 വരെ എത്തിച്ചത് സൽമാൻ നിസാറിൻ്റെയും മൊഹമ്മദ് അസറുദ്ദീൻ്റെയും പ്രകടനമാണ്. ഇരുവരും ചേർന്നുള്ള കൂട്ടുകെട്ടിൽ 124 റൺസ് പിറന്നു. 84 റൺസെടുത്ത മൊഹമ്മദ് അസറുദ്ദീനെ മൊഹമ്മദ് കൈഫ് പുറത്താക്കിയപ്പോൾ സൽമാൻ നിസാർ 95 റൺസുമായി പുറത്താകാതെ നിന്നു. നേരത്തെ ആറ് വിക്കറ്റിന് 83 റൺസെന്ന നിലയിൽ വലിയ തകർച്ച നേരിട്ട കേരളത്തിൻ്റേത് ഉജ്ജ്വല തിരിച്ചു വരവായിരുന്നു. 84 റൺസെടുത്ത ജലജ് സക്സേനയും സൽമാൻ നിസാറും ചേർന്നായിരുന്നു കേരളത്തെ കരകയറ്റിയത്. ബംഗാളിന് വേണ്ടി ഇഷാൻ പോറൽ ആറ് വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ബംഗാളിന് ഓപ്പണർമാർ മികച്ച തുടക്കം നല്കി. ഒന്നാം വിക്കറ്റിൽ 101 റൺസ് പിറന്നു. ശുവം ദേ 67ഉം സുദീപ് ചാറ്റർജി 57ഉം റൺസെടുത്തു. തുടർന്ന് അടുത്തടുത്ത ഇടവേളകളിൽ മൂന്ന് വിക്കറ്റുകൾ നഷ്ടമായെങ്കിലും സുദീപ് കുമാറും അനുസ്തുപ് മജുംദാറും ചേർന്ന് ബംഗാൾ ഇന്നിങ്സിനെ കരകയറ്റി. കേരളത്തിന് വേണ്ടി ആദിത്യ സർവാടെ രണ്ടും ജലജ് സക്സേന ഒരു വിക്കറ്റും വീഴ്ത്തി.

മഴയെ തുടർന്ന് ആദ്യ ദിവസം പൂർണ്ണമായും രണ്ടാം ദിവസം ഭാഗികമായും കളി തടസ്സപ്പെട്ടിരുന്നു.

രഞ്ജി ട്രോഫി, സൽമാൻ നിസാറും അസറുദ്ദീനും തിളങ്ങി, കേരളം ഡിക്ലയർ ചെയ്തു

കൊൽക്കത്തയിലെ ജെ യു സെക്കൻഡ് കാമ്പസിൽ നടക്കുന്ന കേരളവും ബംഗാളും തമ്മിലുള്ള രഞ്ജി ട്രോഫി പോരാട്ടത്തിൽ കേരളം 120 ഓവറിൽ 356/9 എന്ന നിലയിൽ ഒന്നാം ഇന്നിംഗ്സ് ഡിക്ലയർ ചെയ്തു. ഒന്നാം ഇന്നിംഗ്സിൽ സൽമാൻ നിസാറും 95* മുഹമ്മദ് അസ്ഹറുദ്ദീനും 84 മികച്ച ബാറ്റിംഗ് ആണ് കാഴ്ചവെച്ചത്. ജലജ് സക്‌സേന 84 റൺസും നേടി.

ബംഗാളിൻ്റെ ഇഷാൻ പോറൽ 103 റൺസിന് 6 വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗാൾ ജാഗ്രതയോടെ തുടങ്ങി. ഇന്ന് ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ 14/0 എന്ന നിലയിലാണ് ടീം. ഷുവം ഡേ (7), സുദീപ് ചാറ്റർജി (7) എന്നിവർ ആണ് ക്രീസിൽ ഉള്ളത്.

ബംഗാൾ ഇപ്പോൾ 342 റൺസിന് പിന്നിലാണ്.

രഞ്ജി ട്രോഫി; രക്ഷകരായി സക്സേനയും നിസാറും, തിരിച്ചു വരവ് നടത്തി കേരളം

ബംഗാളിനെതിരെയുള്ള രഞ്ജി ട്രോഫി മത്സരത്തിൽ ശക്തമായി തിരിച്ചു വരവ് നടത്തി കേരളം. മൂന്നാം ദിവസം കളി നിർത്തുമ്പോൾ ഏഴ് വിക്കറ്റ് നഷ്ട്ടത്തില്‍ 267 റൺസെന്ന നിലയിലാണ് കേരളം. 64 റൺസോടെ സൽമാൻ നിസാറും 30 റൺസോടെ മൊഹമ്മദ് അസറുദ്ദീനുമാണ് കളി നിർത്തുമ്പോൾ ക്രീസിൽ.

നാല് വിക്കറ്റിന് 51 റൺസെന്ന നിലയിൽ വലിയ തകർച്ചയെ അഭിമുഖീകരിച്ചു കൊണ്ടാണ് കേരളം മൂന്നാം ദിവസം കളി തുടങ്ങിയത്. 32 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ രണ്ട് വിക്കറ്റുകൾ കൂടി നഷ്ടമായി. 12 റൺസെടുത്ത ക്യാപ്റ്റന്‍ സച്ചിൻ ബേബിയെയും 31 റൺസെടുത്ത അക്ഷയ് ചന്ദ്രനെയും ഇഷാൻ പോറലാണ് പുറത്താക്കിയത്. എന്നാൽ ഏഴാം വിക്കറ്റിൽ ജലജ് സക്സേനയും സൽമാൻ നിസാറും ഒത്തു ചേർന്നതോടെ കണ്ടത് കേരളത്തിൻ്റെ ശക്തമായ തിരിച്ചുവരവാണ്. ഇരുവരും ചേർന്നുള്ള കൂട്ടുകെട്ടിൽ 140 റൺസ് പിറന്നു. സെഞ്ച്വറിയിലേക്ക് നീങ്ങുകയായിരുന്ന ജലജ് സക്സേനയെ സിന്ധു ജെയ്സ്വാൾ ആണ് പുറത്താക്കിയത്. ജലജ് സക്സേന 84 റൺസെടുത്തു.

തുടർന്ന് സൽമാൻ നിസാറിനൊപ്പം ഒത്തു ചേർന്ന മൊഹമ്മദ് അസറുദ്ദീനും മികച്ച രീതിയിൽ ബാറ്റ് വീശി. ഇരുവരും ചേർന്ന കൂട്ടുകെട്ടിൽ ഇത് വരെ 44 റൺസ് പിറന്നിട്ടുണ്ട്. അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഇഷാൻ പോറലാണ് ബംഗാൾ ബൌളിങ് നിരയിൽ തിളങ്ങിയത്.പശ്ചിമ ബംഗാളിലെ സാള്‍ട്ട് ലേക്ക് ജെ.യൂ സെക്കന്റ് ക്യാമ്പസ് സ്റ്റേഡിയത്തില്‍ വച്ചാണ് കളി നടക്കുന്നത്.

വീണ്ടും മഴ തടസ്സം; ബംഗാളിനെതിരെ കേരളത്തിന് നാല് വിക്കറ്റ് നഷ്ടത്തിൽ 51 റൺസ്

രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളവും ബംഗാളും തമ്മിലുള്ള മല്സരത്തിൻ്റെ രണ്ടാം ദിവസത്തെ കളിയും മഴ മൂലം തടസ്സപ്പെട്ടു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ കേരളം കളി നിർത്തുമ്പോൾ നാല് വിക്കറ്റിന് 51 റൺസെന്ന നിലയിലാണ്. നാല് റൺസോടെ സച്ചിൻ ബേബിയും ഒൻപത് റൺസോടെ അക്ഷയ് ചന്ദ്രനുമാണ് ക്രീസിൽ.

സ്കോർ 33ൽ നില്ക്കെ ഓപ്പണർ രോഹൻ കുന്നുമ്മലിൻ്റെ വിക്കറ്റാണ് കേരളത്തിന് ആദ്യം നഷ്ടമായത്. 22 പന്തിൽ 23 റൺസെടുത്ത രോഹൻ ഇഷാൻ പോറലിൻ്റെ പന്തിൽ എൽബിഡബ്ല്യു ആവുകയായിരുന്നു. തൊട്ടടുത്ത പന്തിൽ റണ്ണൊന്നുമെടുക്കാതെ ബാബ അപരാജിത്തും മടങ്ങി. ഇഷാൻ പോറലിന് തന്നെയായിരുന്നു വിക്കറ്റ്. സ്കോർ 38ൽ നില്ക്കെ വത്സൽ ഗോവിന്ദിൻ്റെയും ആദിത്യ സർവാടെയുടെയും വിക്കറ്റുകൾ കൂടി കേരളത്തിന് നഷ്ടമായി. ഇരുവരും അഞ്ച് റൺസ് വീതം നേടി. ആദിത്യ സർവാടെയെ പ്രദീപ്ത പ്രമാണിക് പുറത്താക്കിയപ്പോൾ ഇഷാൻ പോറലിനാണ് വത്സൽ ഗോവിന്ദിൻ്റെ വിക്കറ്റ്.

മഴയെ തുടർന്ന് ആകെ 15.1 ഓവർ മാത്രമാണ് രണ്ടാം ദിവസം എറിയാനായത്. മല്സരത്തിൻ്റെ ആദ്യ ദിവസത്തെ കളി മഴയെ തുടർന്ന് പൂർണ്ണമായും നഷ്ടപ്പെട്ടിരുന്നു. കഴിഞ്ഞ മല്സരത്തിൽ നിന്ന് ഏതാനും മാറ്റങ്ങളുമായാണ് കേരളം ബംഗാളിനെതിരെ ഇറങ്ങിയിട്ടുള്ളത്. ദേശീയ ടീമിനൊപ്പം ചേരേണ്ടതിനാൽ സഞ്ജു സാംസൻ ഈ മല്സരത്തിൽ കേരളത്തിന് വേണ്ടി കളിക്കുന്നില്ല. അക്ഷയ് ചന്ദ്രനെയും സൽമാൻ നിസാറിനെയും ടീമിൽ ഉൾപ്പെടുത്തിയാണ് ബംഗാളിനെതിരെ കേരളം കളിക്കാൻ ഇറങ്ങിയത്. കർണ്ണാടകയ്ക്ക് എതിരെയുള്ള കേരളത്തിൻ്റെ കഴിഞ്ഞ മത്സരവും മഴ മൂലം തടസ്സപ്പെട്ടിരുന്നു.

മഴയെ തുടർന്ന് കേരളത്തിന്റെ രഞ്ജി മത്സരം ഉപേക്ഷിച്ചു

മഴമൂലം കേരളവും കർണ്ണാടകയും തമ്മിലുള്ള രഞ്ജി ട്രോഫി മത്സരം ഉപേക്ഷിച്ചു. ഇതോടെ ഇരു ടീമുകളും പോയിന്റ് പങ്കിട്ടു. മഴയെ തുടർന്ന് ആദ്യ രണ്ട് ദിവസങ്ങളിലായി 50 ഓവർ മാത്രമായിരുന്നു കളി നടന്നത്. മൂന്നാമത്തെയും നാലാമത്തെയും ദിവസങ്ങളിൽ ഒരു പന്ത് പോലും എറിയാനായിരുന്നില്ല.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കേരളം മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 161 റൺസെടുത്തിരുന്നു. മഴയെ തുടർന്ന് രണ്ടാം ദിവസം കളി നിർത്തി വയ്ക്കുമ്പോൾ 23 റൺസോടെ സച്ചിൻ ബേബിയും 15 റൺസോടെ സഞ്ജു സാംസണുമായിരുന്നു ക്രീസിൽ. 63 റൺസെടുത്ത രോഹൻ കുന്നുമ്മലിന്റെയും 31 റൺസെടുത്ത വത്സൽ ഗോവിന്ദിന്റെയും 19 റൺസെടുത്ത ബാബ അപരാജിത്തിന്റെയും വിക്കറ്റുകളായിരുന്നു കേരളത്തിന് നഷ്ടമായത്. സീസണിലെ ആദ്യ മത്സരത്തിൽ കേരളം പഞ്ചാബിനെ തോല്പിച്ചിരുന്നു

രഞ്ജി ട്രോഫിയിൽ രണ്ട് സെഞ്ചുറികളുമായി അബ്ദുൾ സമദ് ചരിത്രം സൃഷ്ടിച്ചു

ജമ്മു കശ്മീരിൻ്റെ അബ്ദുൾ സമദ് ഒരു രഞ്ജി ട്രോഫി മത്സരത്തിൽ രണ്ട് സെഞ്ച്വറി നേടുന്ന കാശ്മീർ മേഖലയിൽ നിന്നുള്ള ആദ്യ കളിക്കാരനായി ചരിത്രം സൃഷ്ടിച്ചു. 22 കാരനായ ഓൾറൗണ്ടർ ഒഡീഷക്ക് എതിരെ മികച്ച ബാറ്റിംഗ് ആണ് കാഴ്ചവെച്ചത്.

ആദ്യ ഇന്നിംഗ്‌സിൽ 127 റൺസ് നേടിയ ശേഷം രണ്ടാം ഇന്നിംഗ്‌സിൽ 108 റൺസും സമദ് നേടി. രണ്ട് ഇന്നിംഗ്‌സുകളിലുമായി ആകെ 15 സിക്‌സറുകൾ അടിച്ചു. സമദിൻ്റെ ശ്രമങ്ങൾ ജമ്മു കശ്മീരിനെ ശക്തമായ നിലയിലെത്തിച്ചു, അവരുടെ രണ്ടാം ഇന്നിംഗ്സ് 270/7 എന്ന നിലയിൽ ഡിക്ലയർ ചെയ്യുകയും ഒഡീഷയ്ക്ക് 269 റൺസ് വിജയലക്ഷ്യം നൽകുകയും ചെയ്തു.

ഐപിഎൽ 2025 നിലനിർത്താനുള്ള സമയപരിധി അടുത്തിരിക്കെ, നിർണായക സമയത്താണ് സമദിൻ്റെ ഈ പ്രകടനം.

രഞ്ജി ട്രോഫിയിൽ ഏറ്റവും കൂടുതൽ ഇരട്ട സെഞ്ച്വറികൾ എന്ന റെക്കോർഡ് സ്വന്തമാക്കി പൂജാര

രഞ്ജി ട്രോഫി ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഇരട്ട സെഞ്ച്വറി നേടിയ താരമെന്ന റെക്കോഡിനൊപ്പമെത്തിയിരിക്കുകയാണ് ഇന്ത്യൻ, സൗരാഷ്ട്ര ബാറ്റ്‌സ്മാൻ ചേതേശ്വര് പൂജാര. 2024 ഒക്ടോബർ 21 ന്, ഛത്തീസ്ഗഢിനെതിരായ ഗ്രൂപ്പ് ഡി മത്സരത്തിൽ, പൂജാര ടൂർണമെൻ്റിൽ തൻ്റെ ഒമ്പതാം ഡബിൾ സെഞ്ച്വറി രേഖപ്പെടുത്തി. 348 പന്തിൽ 22 ബൗണ്ടറികളോടെയാണ് അദ്ദേഹം ഈ നാഴികക്കല്ല് കടന്നത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ ഇരട്ട സെഞ്ച്വറി നേടിയതിൻ്റെ എക്കാലത്തെയും പട്ടികയിൽ നാലാം സ്ഥാനത്തും പൂജാര എത്തി. ഇത് അദ്ദേഹത്തിൻ്റെ 18-ാമത്തെ ഫസ്റ്റ് ക്ലാസ് ഇരട്ട സെഞ്ച്വറി കൂടിയായിരുന്നു.

ഒമ്പത് ഇരട്ട സെഞ്ചുറികൾ നേടിയ പരാസ് ദോഗ്രയ്‌ക്കൊപ്പം രഞ്ജി ട്രോഫി റെക്കോർഡ് പൂജാര പങ്കിടുന്നു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ ഡബിൾ സെഞ്ച്വറി നേടിയതിൻ്റെ കാര്യത്തിൽ പൂജാര ഇപ്പോൾ ഏലിയാസ് ഹെൻറി ഹെൻഡ്രൻ (22), വാലി ഹാമണ്ട് (36), ഡോൺ ബ്രാഡ്മാൻ (37) എന്നിവർക്ക് മാത്രം പിന്നിലാണ്.

ചേതേശ്വർ പൂജാരക്ക് 25-ാം രഞ്ജി ട്രോഫി സെഞ്ച്വറി, 21,000 ഫസ്റ്റ് ക്ലാസ് റൺസ് കടന്നു

ഛത്തീസ്ഗഡിനെതിരെ സൗരാഷ്ട്രയ്ക്ക് വേണ്ടി ചേതേശ്വര് പൂജാര തൻ്റെ 25-ാം രഞ്ജി ട്രോഫി സെഞ്ച്വറി നേടി, 197 പന്തിൽ നിന്നാണ് ഇന്ന് ഈ നാഴികക്കല്ല് എത്തി. ഇതോടെ, പൂജാരയ്ക്ക് ഇപ്പോൾ 66 ഫസ്റ്റ് ക്ലാസ് സെഞ്ച്വറികളുണ്ട്, ബ്രയാൻ ലാറയുടെ റെക്കോർഡ് പൂജാര മറികടന്നു.

കൂടാതെ 21,000 ഫസ്റ്റ് ക്ലാസ് റൺസ് എന്ന നേട്ടവും മറികടന്നു. ഇന്ത്യൻ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന നാലാമത്തെ താരമായി മാറി. ഇതിഹാസങ്ങളായ സുനിൽ ഗവാസ്‌കർ, സച്ചിൻ ടെണ്ടുൽക്കർ, രാഹുൽ ദ്രാവിഡ് എന്നിവർക്ക് മാത്രം പിന്നിലാണ് അദ്ദേഹം.

രഞ്ജി ട്രോഫിയിലെ സജീവ കളിക്കാരിൽ, പൂജാരയുടെ 25 സെഞ്ചുറികളേക്കാൾ കൂടുതൽ സെഞ്ചുറികൾ ഉള്ളത് പരസ് ദോഗ്രയ്ക്ക് (30) മാത്രമാണ്.

രഞ്ജി ട്രോഫി; കേരള കർണാടക മത്സരത്തിൽ രണ്ടാം ദിനവും മഴ വില്ലൻ

രഞ്ജി ട്രോഫിയിൽ ഇന്ന് രണ്ടാം ദിനത്തിൽ കളി അവസാനിക്കുമ്പോൾ കേരളം 161-3 എന്ന നിലയിൽ. മഴ കാരണം ഇന്ന് ലഞ്ചിന് ശേഷം ഒരു പന്ത് പോലും എറിയാൻ ആയില്ല. കളി സമനിലയിലേക്ക് പോകുന്നതിന്റെ സൂചനകൾ ആണ് ഇതോടെ വരുന്നത്. ഇപ്പോൾ 15 റൺസുമായി സഞ്ജു സാംസണും, 23 റൺസുമായി സച്ചിൻ ബേബിയും ആണ് ക്രീസിൽ ഉള്ളത്.

സഞ്ജു 13 പന്തിൽ ഒരു സിക്സും 2 ഫോറുമായാണ് 15 റണ്ണിൽ നിൽക്കുന്നത്. ഇന്ത്യക്ക് ഇന്ന് രാവിലെ 63 റൺസ് എടുത്ത രോഹൻ എസ് കുന്നുമ്മലിനെയും 31 റൺസ് എടുത്ത വത്സലിനെയും 19 റൺസ് എടുത്ത അപരിജിതിനെയും ആണ് നഷ്ടമായത്.

കർണാടകക്ക് ആയി കൗശിക്, ശ്രേയസ് ഗോപാൽ, വൈശാഖ് എന്നിവർ ഒരോ വിക്കറ്റ് വീതം വീഴ്ത്തി.

രഞ്ജി ട്രോഫി; കേരളം 161/3 എന്ന നിലയിൽ

രഞ്ജി ട്രോഫിയിൽ ഇന്ന് രണ്ടാം ദിനത്തിൽ കേരളം ലഞ്ചിന് പിരിയുമ്പോൾ 161-3 എന്ന നിലയിൽ. ആതിഥേയരായ കർണാടകയുടെ ബൗളിംഗിന് എതിരെ മികച്ച പ്രതിരോധമാണ് കേരളം ഇതുവരെ തീർത്തത്. ഇപ്പോൾ 15 റൺസുമായി സഞ്ജു സാംസണും, 23 റൺസുമായി സച്ചിൻ ബേബിയും ആണ് ക്രീസിൽ ഉള്ളത്.

സഞ്ജു 13 പന്തിൽ ഒരു സിക്സും 2 ഫോറുമായാണ് 15 റണ്ണിൽ നിൽക്കുന്നത്. ഇന്ത്യക്ക് ഇന്ന് രാവിലെ 63 റൺസ് എടുത്ത രോഹൻ എസ് കുന്നുമ്മലിനെയും 31 റൺസ് എടുത്ത വത്സലിനെയും 19 റൺസ് എടുത്ത അപരിജിതിനെയും ആണ് നഷ്ടമായത്.

കർണാടകക്ക് ആയി കൗശിക്, ശ്രേയസ് ഗോപാൽ, വൈശാഖ് എന്നിവർ ഒരോ വിക്കറ്റ് വീതം വീഴ്ത്തി.

രഞ്ജി ട്രോഫി: രോഹൻ കുന്നുമ്മലിന് ഫിഫ്റ്റി, കേരളത്തിന് മികച്ച തുടക്കം

രോഹന്‍ കുന്നുമ്മലിന് അര്‍ദ്ധ സെഞ്ച്വറി

കേരളം- കര്‍ണാടക രഞ്ജി ട്രോഫി മത്സരത്തില്‍ മഴ മുക്കാല്‍ പങ്കും കളി അപഹരിച്ച ആദ്യ ദിവസം കര്‍ണ്ണാടയ്‌ക്കെതിരെ കേരളത്തിന് മികച്ച തുടക്കം. ടോസ് നേടിയ കര്‍ണ്ണാടകം ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ദിവസം കളി അവസാനിക്കുമ്പോള്‍ വിക്കറ്റ് പോകാതെ 88 റണ്‍സെന്ന നിലയിലാണ് കേരളം. 57 റണ്‍സോടെ രോഹന്‍ കുന്നുമ്മലും 31 റണ്‍സോടെ വത്സല്‍ ഗോവിന്ദുമാണ് ക്രീസില്‍.

മഴയെ തുടര്‍ന്ന് വൈകി തുടങ്ങിയ മത്സരത്തില്‍ 23 ഓവര്‍ മാത്രമാണ് ആദ്യ ദിവസം എറിയാനായത്. വൈകി തുടങ്ങിയ മത്സരത്തില്‍ ആക്രമണോല്‍സുക ശൈലിയില്‍ ബാറ്റ് വീശിയ രോഹന്‍ കുന്നുമ്മല്‍ 74 പന്തില്‍ ഒന്‍പത് ഫോറും ഒരു സിക്‌സുമടക്കമാണ് 57 റണ്‍സെടുത്തത്. നാല് ഫോറടങ്ങുന്നതായിരുന്നു വത്സല്‍ ഗോവിന്ദിന്റെ ഇന്നിങ്‌സ്.

കഴിഞ്ഞ മത്സരത്തില്‍ നിന്ന് മൂന്ന് മാറ്റങ്ങളുമായാണ് കേരളം കര്‍ണ്ണാടയ്‌ക്കെതിരെ കളിക്കാന്‍ ഇറങ്ങിയത്. സഞ്ജു സാംസണ്‍ കേരളത്തിന് വേണ്ടി ഈ മത്സരത്തില്‍ കളിക്കുന്നുണ്ട്. നിതീഷ് എം.ഡി, കെ എം ആസിഫ് എന്നിവരെയും ടീമില്‍ ഉള്‍പ്പെടുത്തി. കഴിഞ്ഞ മത്സരത്തില്‍ കളിച്ച വിഷ്ണു വിനോദ്, അക്ഷയ് ചന്ദ്രന്‍, സല്‍മാന്‍ നിസാര്‍ എന്നിവര്‍ക്ക് പകരമാണ് ഇവരെ ഉള്‍പ്പെടുത്തിയത്.

ആദ്യ മത്സരത്തില്‍ പഞ്ചാബിനെതിരെ നേടിയ ഉജ്ജ്വല വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് കേരളം കര്‍ണ്ണാടകയ്‌ക്കെതിരെ ഇറങ്ങിയത്. ഒന്നാം ഇന്നിങ്‌സ് ലീഡ് വഴങ്ങിയ ശേഷം ശക്തമായി തിരിച്ചു വന്നായിരുന്നു പഞ്ചാബിനെതിരെ കേരളം എട്ട് വിക്കറ്റിന്റെ വിജയം സ്വന്തമാക്കിയത്.

രഞ്ജി ട്രോഫി: കേരളം- കര്‍ണാടക മത്സരം ഇന്ന്, സഞ്ജു കളിക്കും

തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ വിജയത്തുടര്‍ച്ച ലക്ഷ്യമാക്കി കേരളം ഇന്ന് രണ്ടാം അങ്കത്തിന് ഇറങ്ങും. ബാംഗ്ലൂര്‍ അലൂര്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ കര്‍ണാടകയാണ് എതിരാളികള്‍. ആദ്യ മത്സരത്തില്‍ പഞ്ചാബിനെ എട്ട് വിക്കറ്റിന് പരാജയപ്പെടുത്തിയ ആത്മവിശ്വാസത്തിലാണ് ടീം രണ്ടാം മത്സരത്തിനിറങ്ങുന്നത്. സച്ചിന്‍ ബേബിയുടെ നേതൃത്വത്തിലിറങ്ങുന്ന കേരള ടീമില്‍ സഞ്ജു വി സാംസണും ഉള്‍പ്പെട്ടിട്ടുണ്ട്.

രോഹന്‍ കുന്നുമ്മല്‍, വിഷ്ണു വിനോദ്, മൊഹമ്മദ് അസറുദ്ദീന്‍, സച്ചിന്‍ ബേബി എന്നിവര്‍ക്കൊപ്പം സഞ്ജു കൂടി ചേരുന്നതോടെ ശക്തമായ ബാറ്റിങ് നിരയാണ് കേരളത്തിനുള്ളത്. ബേസില്‍ തമ്പി, കെ.എം. ആസിഫ് തുടങ്ങിയവര്‍ ഉള്‍പ്പെടുന്നതാണ് കേരളത്തിന്റെ ബൗളിങ് നിര.


ടീം- സച്ചിന്‍ ബേബി( ക്യാപ്റ്റന്‍), സഞ്ജു വി സാംസണ്‍( ബാറ്റര്‍), രോഹന്‍ കുന്നുമ്മല്‍( ബാറ്റര്‍), കൃഷ്ണ പ്രസാദ്(ബാറ്റര്‍), ബാബ അപരാജിത് (ഓള്‍ റൗണ്ടര്‍), അക്ഷയ് ചന്ദ്രന്‍ ( ഓള്‍ റൗണ്ടര്‍), മൊഹമ്മദ് അസറുദ്ദീന്‍( വിക്കറ്റ് കീപ്പര്‍, ബാറ്റര്‍), സല്‍മാന്‍ നിസാര്‍( ബാറ്റര്‍), വത്സല്‍ ഗോവിന്ദ് ശര്‍മ( ബാറ്റര്‍), വിഷ്ണു വിനോദ് ( വിക്കറ്റ് കീപ്പര്‍, ബാറ്റര്‍), ബേസില്‍ എന്‍.പി(ബൗളര്‍), ജലജ് സക്സേന( ഓള്‍ റൗണ്ടര്‍), ആദിത്യ സര്‍വാതെ( ഓള്‍ റൗണ്ടര്‍), ബേസില്‍ തമ്പി( ബൗളര്‍), നിഥീഷ് എം.ഡി( ബൗളര്‍), ആസിഫ് കെ.എം( ബൗളര്‍), ഫായിസ് ഫനൂസ് (ബൗളര്‍). ഇന്ത്യന്‍ മുന്‍ താരം അമയ് ഖുറേസിയ ആണ് ടീമിന്റെ പരിശീലകന്‍. മായങ്ക് അഗര്‍വാളാണ് കര്‍ണാടകയുടെ ക്യാപ്റ്റന്‍. മനീഷ് പാണ്ഡെ,ദേവ്ദത്ത് പടിക്കല്‍,ശ്രേയസ് ഗോപല്‍ തുടങ്ങിയവരാണ് കര്‍ണാടകയുടെ പ്രമുഖ താരങ്ങള്‍.

Exit mobile version