രഞ്ജി ട്രോഫിയിൽ മൂന്നാം ദിനം അവസാനിക്കുമ്പോൾ കേരളം ഹൈദരബാദിനെതിരെ പൊരുതുന്നു. 7 വിക്കറ്റ് നഷ്ടത്തിൽ 207 റൺസ് എന്ന നിലയിലാണ് കേരളം ഇപ്പോൾ ഉള്ളത്. കേരളത്തിനെതിരെ ഹൈദരബാദിന് ആദ്യ ഇന്നിങ്സിൽ 64 റൺസിന്റെ ലീഡ് നേടിയിരുന്നു. അത് മറികടന്ന കേരളം ഇപ്പോൾ 140 റൺസിന്റെ ലീഡ് നേടിയിട്ടുണ്ട്.
കേരളത്തിന്റെ ഓപണർ പൊന്നം രാഹുൽ രണ്ടാം ഇന്നിങ്സിലും നിരാശപ്പെടുത്തി. രണ്ടാം ഇന്നിങ്സിലും റൺസ് ഒന്നും എടുക്കാതെ ആണ് പൊന്നം രാഹുൽ പുറത്തായത്. എന്നാൽ പിന്നീട് വന്ന കേരള ബാറ്റ്സ്മാന്മാർ ആദ്യ ഇന്നിങ്സിനേക്കാൾ ഭേദപ്പെട്ട പ്രകടനം നടത്തി. 44 റൺസ് വീതം എടുത്ത ഓപ്പണർ പ്രേം, വിക്കറ്റ് കീപ്പർ വിഷ്ണു വിനോദ് എന്നിവർ മികച്ചു നിന്നു.
30 റൺസ് എടുത്ത നിസാർ , 22 റൺസ് എടുത്ത ജലജ് സക്സേന, സച്ചിൻ ബേബി എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. ഇപ്പോൾ 23 റൺസുമായി അക്ഷയ് ചന്ദ്രൻ, റൺസ് ഒന്നും ഇല്ലാതെ ബേസിൽ തമ്പി എന്നിവരാണ് ക്രീസിൽ ഉള്ളത്.