“യൂറോ കിരീടപ്പോരാട്ടത്തിൽ ഇറ്റലിയുടെ എതിരാളികൾ ഫ്രാൻസും പോർച്ചുഗല്ലും”

- Advertisement -

യൂറോ 2020 യിൽ കിരീടത്തിനായി ഇറ്റലിക്ക് പോരാടേണ്ടി വരിക ഫ്രാൻസിനോടും പോർച്ചുഗല്ലിനോടുമാണെന്ന് ഇറ്റാലിയൻ താരം ഫെഡെറികോ കീസ. ലോക ചാമ്പ്യന്മാരായ ഫ്രാൻസും സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ നയിക്കുന്ന പോർച്ചുഗല്ലും യൂറോയിൽ കിരീടത്തിനായി ഇറ്റലിക്ക് വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു.

യൂറോ കപ്പ് യോഗ്യതാ മത്സരങ്ങളിൽ 10ൽ പത്തും ജയിച്ച് കുതിപ്പ് തുടരുകയാണ് ഇറ്റലി. ഇനി തുർക്കി, സ്വിറ്റ്സർലാന്റ്, വെയിൽസ് എന്നിവർക്കെതിരായ മത്സരങ്ങൾ ബാക്കിയുണ്ട്. 2018ലെ റഷ്യൻ ലോകകപ്പിന് യോഗ്യത നേടാൻ കഴിയാതിരുന്ന ഇറ്റലി റോബർട്ടോ മാൻചിനിയുടെ കീഴിൽ വമ്പൻ തിരിച്ചുവരവാണ് നടത്തുന്നത്‌. ഇറ്റാലിയൻ ദേശീയ ടീമിനെ പഴയ പ്രതാലത്തിലേക്ക് ഉയർത്താനാണ് മാൻചിനിയുടെ ശ്രമം. സീരി എ താരങ്ങൾ ഉൾപ്പെടെ വളരെ ബാലൻസിങ്ങായിട്ടുള്ള ഇറ്റാലിയൻ ടിമിനെ രൂപപ്പെടുത്തിയെടുക്കാൻ മാൻചിനിക്ക് സാധിച്ചിട്ടുണ്ട്.

Advertisement