റിയൽ കാശ്മീരിനെയും വീഴ്ത്തി, മോഹൻ ബഗാന് ലീഗിൽ ഒന്നാമത്

ഐ ലീഗ് സീസണിൽ മോഹൻ ബഗാൻ തങ്ങളുടെ ഗംഭീര ഫോം തുടരുന്നു. കഴിഞ്ഞ മത്സരത്തിൽ ഗോകുലം കേരള എഫ് സിയെ തോൽപ്പിച്ചിരുന്ന മോഹൻ ബഗാൻ ഇന്ന് റിയൽ കാശ്മീരിനെയാണ് തോൽപ്പിച്ചത്. കാശ്മീരിൽ നടന്ന മത്സരത്തിൽ മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്കാണ് മോഹൻ ബഗാൻ വിജയിച്ചത്.

71ആം മിനുട്ടിൽ ജൊസേബ ബെറ്റിയ ആണ് ബഗാന്റെ ആദ്യ ഗോൾ നേടിയത്. പിന്നാലെ യുവ താരം നവോറമും ബഗാനായി ഗോൾ നേടി. ലീഗിൽ അഞ്ചു മത്സരങ്ങൾ കഴിഞ്ഞപ്പോൾ മോഹൻ ബഗാൻ 10 പോയന്റുമായി ഒന്നാമത് എത്തി. റിയൽ കാശ്മീരിന്റെ സീസണിലെ ആദ്യ പരാജയമാണിത്. അവർക്ക് 5 പോയന്റാണ് ഉള്ളത്.

Previous articleരഞ്ജി ട്രോഫി, കേരളം പൊരുതുന്നു
Next articleബുംറ മടങ്ങിയെത്തി; ടോസ് നേടിയ ഇന്ത്യക്ക് ഫീൽഡിങ്