കേരളത്തിന് വിജയത്തുടക്കം, മേഘാലയയ്ക്കെതിരെ ഇന്നിംഗ്സ് വിജയം

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

രഞ്ജി ട്രോഫിയില്‍ മേഘാലയയ്ക്കെതിരെ ഇന്നിംഗ്സിനും 166 റൺസിനും വിജയം നേടി കേരളം. ആദ്യ ഇന്നിംഗ്സിൽ 148 റൺസിന് പുറത്തായ മേഘാലയ രണ്ടാം ഇന്നിംഗ്സിലും മോശം ബാറ്റിംഗ് പ്രകടനമാണ് പുറത്തെടുത്തത്.

191 റൺസിന് ടീം രണ്ടാം ഇന്നിംഗ്സിൽ ഓൾഔട്ട് ആയപ്പോൾ 75 റൺസ് നേടിയ ഖുറാനയാണ് ടീമിന്റെ ടോപ് സ്കോറര്‍. കേരളത്തിനായി ബേസി. തമ്പി നാലും ജലജ് സക്സേന മൂന്നും വിക്കറ്റ് നേടിയപ്പോള്‍ ഏദന്‍ ആപ്പിള്‍ ടോം രണ്ട് വിക്കറ്റ് നേടി.

മേഘാലയയ്ക്ക് വേണ്ടി ദിപു പുറത്താകാതെ 55 റൺസുമായി ക്രീസിലുണ്ടായിരുന്നു.