ടെസ്റ്റിൽ രോഹിത് ശർമ്മ ക്യാപ്റ്റൻ, ടീമിൽ നിന്ന് രഹാനെയും പൂജാരയും പുറത്ത്

ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ രോഹിത് ശർമ്മ നയിക്കും. വിരാട് കോഹ്‌ലി സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെയാണ് രോഹിത് ശർമ്മ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റനാവുന്നത്. ഇതോടെ ഇന്ത്യൻ ടീമിന്റെ മൂന്ന് ഫോർമാറ്റിലും രോഹിത് ശർമ്മ ക്യാപ്റ്റനാവും. ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യ 2 ടെസ്റ്റ് മത്സരങ്ങളാണ് കളിക്കുക.

അതെ സമയം മോശം ഫോമിലുള്ള ചേതേശ്വർ പൂജാരക്കും അജിങ്കെ രഹാനെക്കും ശ്രീലങ്കൻ പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ അവസരം ലഭിച്ചിട്ടില്ല. ഇരുവരോടും രഞ്ജി ട്രോഫിയിൽ കളിക്കാനും സെലക്ടർമാർ നിർദേശിച്ചിട്ടുണ്ട്. മാർച്ച് 1നാണ് ശ്രീലങ്കക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം. ഫിറ്റ്നസ് തെളിയിച്ച രവീന്ദ്ര ജഡേജയും ശുഭ്മൻ ഗില്ലും ടീമിൽ ഇടം നേടിയിട്ടുണ്ട്. കൂടാതെ സൗരഭ് കുമാറിനെയും ടീമിൽ ഉൾപെടുത്തിയിട്ടുണ്ട്. കൂടാതെ ഓപ്പണർ കെ.എൽ രാഹുലിന് ഫിറ്റ്നസ് കാര്യങ്ങളുടെ പേരിൽ വിശ്രമം അനുവദിച്ചിട്ടുണ്ട്.

Rohit Sharma (C), Mayank Agarwal, Priyank Panchal, Virat Kohli, Shreyas, Hanuma Vihari, Shubman Gill, Rishabh Pant, KS Bharat, Ashwin (fitness), Ravi Jadeja, Jayant Yadav, Kuldeep, Bumrah (VC), Shami, Siraj, Umesh Yadav, Sourabh Kumar