ഇന്ത്യയുടെ ആഭ്യന്തര സീസണില്‍ ഇത്തവണ രഞ്ജി ട്രോഫിയും മുഷ്താഖ് അലി ട്രോഫിയും മാത്രം

Photo: PTI

കോവിഡ് സാഹചര്യം കാരണം മാറ്റങ്ങള്‍ വരുത്തേണ്ട ആഭ്യന്തര സീസണില്‍ വിജയ് ഹസാരെ ട്രോഫിയെ ഉപേക്ഷിച്ചേക്കാമെന്ന് വ്യക്തമാക്കി ബിസിസിഐ. സീനിയര്‍ തലത്തില്‍ ഇത്തവണ രഞ്ജി ട്രോഫിയും മുഷ്താഖ് അലി ടി20 ട്രോഫിയും മാത്രമാവും ഈ സീസണില്‍ ഉണ്ടാകുക എന്നാണ് അറിയുന്നത്.

സാധാരണ സെപ്റ്റംബറിലാണ് ഇന്ത്യയുടെ അഭ്യന്തര സീസണ്‍ ആരംഭിക്കാറുള്ളത്. ഇത്തവണ ഐപിഎല്‍ സെപ്റ്റംബറിലേക്ക് മാറ്റിയതോടെ മുഴുവന്‍ സീസണിലും അഴിച്ച് പണി ആവശ്യമായി വരുമെന്ന് ഉറപ്പാകുകയായിരുന്നു. നവംബര്‍ 19ന് മുഷ്താഖ് അലി ട്രോഫിയും ഡിസംബറില്‍ രഞ്ജിയും ആരംഭിക്കുവാനാണ് ബിസിസിഐയുടെ ഇപ്പോളത്തെ തീരുമാനം.

വിജയ് ഹസാരെ ട്രോഫിയ്ക്ക് പുറമെ ദുലീപ് ട്രോഫി, ദിയോദര്‍ ട്രോഫി എന്നിവയും ഉപേക്ഷിക്കുവാന്‍ ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്. ഇത് കൂടാതെ ഇറാനി ട്രോഫിയും ഉപേക്ഷിക്കും.

Previous articleമെസ്സിയുടെ പരിക്ക് സാരമുള്ളതല്ല, ബയേണെതിരെ ഉണ്ടാകും
Next articleയുവന്റസിന്റെ മാറ്റ്യുഡി ബെക്കാമിന്റെ ക്ലബിലേക്ക്