യുവന്റസിന്റെ മാറ്റ്യുഡി ബെക്കാമിന്റെ ക്ലബിലേക്ക്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഫ്രാൻസ് ഇന്റർനാഷണൽ താരം ബ്ലെയിസ് മാറ്റുഡി യുവന്റസ് വിടും. ടീമിൽ അവസാന സീസണുകളിൽ നിരാശയാർന്ന പ്രകടനമായിരുന്നു മാറ്റ്യുഡി കാഴ്ചവെച്ചത്. മധ്യനിര ആകെ പൊളിച്ചു പണിയാൻ ഇരിക്കുന്ന യുവന്റസ് ഇതിനകം തന്നെ പ്യാനിചിനെ വിറ്റു കഴിഞ്ഞു. താമസിയാതെ മാറ്റ്യുഡി, ഖെദീര എന്നിവരും ക്ലബ് വിട്ടേക്കും‌. മാറ്റ്യുഡിയെ തേടി അമേരിക്കൻ ക്ലബായ ഇന്റർ മിയാമി ആണ് രംഗത്തുള്ളത്.

ബെക്കാമിന്റെ ഉടമസ്ഥതയിലുള്ള ക്ലബായ ഇന്റർ മിയാമി മാറ്റ്യുഡിയുമായി ചർച്ചകൾ ആരംഭിച്ചു കഴിഞ്ഞു. 2017 മുതൽ യുവന്റസിന്റെ ഭാഗമായി കളിക്കുന്ന താരമാണ് മാറ്റ്യുഡി. 2017 പി എസ് ജിയിൽ നിന്നായിരുന്നു മാറ്റുഡി ഇറ്റലിയിലേക്ക് എത്തി. 33കാരനായ മാറ്റുഡിയ അവസാന മൂന്ന് സീസണിലായി മൂന്ന് ലീഗ് കിരീടങ്ങൾ യുവന്റസിനൊപ്പം സ്വന്തമാക്കി. മുമ്പ് പി എസ് ജിക്കു വേണ്ടി 200ലധികം മത്സരങ്ങൾ കളിച്ച താരമാണ് മാറ്റുഡി.