അഡിലെയ്ഡിലും കളി തടസ്സപ്പെടുത്തി മഴ

ഓസ്ട്രേലിയയും പാക്കിസ്ഥാനും തമ്മിലുള്ള രണ്ടാം ടെസ്റ്റില്‍ വില്ലനായി മഴ. ഇന്ന് ആരംഭിച്ച ഡേ നൈറ്റ് ടെസ്റ്റിന്റെ ആദ്യ സെഷന്‍ പുരോഗമിക്കവേ മഴ വില്ലനായി എത്തുകയായിരുന്നു. ഓസ്ട്രേലിയയുടെ ഇന്നിംഗ്സ് 22 ഓവര്‍ എത്തിയപ്പോളാണ് മഴ മത്സരത്തിന് തടസ്സം സൃഷ്ടിച്ചത്. ഒരു വിക്കറ്റ് നഷ്ടത്തില്‍ 70 റണ്‍സാണ് ടീം നേടിയത്.

45 റണ്‍സുമായി ഡേവിഡ് വാര്‍ണറും 18 റണ്‍സ് നേടി മാര്‍നസ് ലാബൂഷാനെയുമാണ് ക്രീസില്‍ നില്‍ക്കുന്നത്. 4 റണ്‍സ് നേടിയ ജോ ബേണ്‍സിന്റെ വിക്കറ്റാണ് ഓസ്ട്രേലിയയ്ക്ക് നഷ്ടമായത്. 62 റണ്‍സാണ് രണ്ടാം വിക്കറ്റില്‍ വാര്‍ണര്‍-ലാബൂഷാനെ കൂട്ടുകെട്ട് നേടിയിരിക്കുന്നത്. ബേണ്‍സിന്റെ വിക്കറ്റ് ഷഹീന്‍ അഫ്രീദിയ്ക്കാണ്.