ശ്രീലങ്കയിലേക്ക് പോകുന്ന ടീമിനൊപ്പം രാഹുല്‍ ദ്രാവിഡിന്റെ നേതൃത്വത്തിലുള്ള കോച്ചിംഗ് സംഘമെന്ന് സൂചന

India

ശ്രീലങ്കയിലേക്ക് പരിമിത ഓവര്‍ ക്രിക്കറ്റ് കളിക്കുവാന്‍ പോകുന്ന ഇന്ത്യന്‍ ടീമിനൊപ്പം കോച്ചിംഗ് സ്റ്റാഫായി രാഹുല്‍ ദ്രാവിഡും നാഷണല്‍ ക്രിക്കറ്റ് അക്കാഡമിയിലെ ദ്രാവിഡിന്റെ സഹായികളെയും ആവുമെന്നാണ് ലഭിയ്ക്കുന്ന സൂചന. ഇംഗ്ലണ്ടിലുള്ള ടെസ്റ്റ് ടീം താരങ്ങളല്ലാത്ത താരങ്ങളെയാവും പരമ്പരയില്‍ പരിഗണിക്കുക.

മൂന്ന് വീതം ഏകദിനങ്ങളും ടി20ങ്ങളുമാണ് കളിക്കുക എന്നാണ് പുറത്ത് വരുന്ന വിവരം. ആദ്യം അഞ്ച് ടി20 മത്സരങ്ങളുണ്ടാകുമെന്നായിരുന്നു ലഭിച്ച വിവരം. 1998ല്‍ ആണ് ഇന്ത്യ ഇത്തരത്തില്‍ രണ്ട് ടീമുകളെ ഇറക്കിയത്. കോലലംപൂരില്‍ കോമണ്‍വെല്‍ത്ത് ഗെയിംസിനും കാനഡയിലെ സഹാറ കപ്പിനുമായിരുന്നു ഇന്ത്യ മുമ്പ് ഇത്തരത്തില്‍ ടീമിനെ ഇറക്കിയത്.

Previous articleഷഫാലി വര്‍മ്മ ദി ഹണ്ട്രെഡില്‍ കളിക്കും
Next articleറൊബെർടോ ഡി സെർബി ശക്തറിന്റെ പരിശീലകനാകും