റൊബെർടോ ഡി സെർബി ശക്തറിന്റെ പരിശീലകനാകും

20210510 153542

ഉക്രൈൻ ക്ലബായ ശക്തർ അടുത്ത സീസണിലേക്കായി പുതിയ പരിശീലകനെ നിയമിക്കാൻ ഒരുങ്ങുകയാണ്‌. ഇറ്റാലിയൻ പരിശീലകനായ റൊബേർടേ ഡി സെർബി ആകും ശക്തറിൽ എത്തുക. ഇപ്പോൾ ഇറ്റാലിയൻ ക്ലബായ സസുവോളയുടെ പരിശീലകനാണ് സെർബി. 2018 മുതൽ അദ്ദേഹം സസുവോളയ്ക്ക് ഒപ്പം ഉണ്ട്. ഈ സീസണോടെ ഇറ്റലി വിടും എന്നാണ് അദ്ദേഹം നൽകുന്ന സൂചന.

ഇപ്പോൾ ലൂയിസ് കാസ്ട്രൊ ആണ് ശക്തറിന്റെ പരിശീലകൻ. ഈ സീസണിലെ ലീഗിലെ മോശം പ്രകടനങ്ങളാണ് കാസ്ട്രോയെ പ്രമുഖ പുറത്താക്കാൻ ക്ലബ് ആലോചിക്കാനുള്ള കാരണം. ലീഗ് കിരീടം ഇത്തവണ ഡൈനാമോ കീവ് ആയിരുന്നു നേടിയത്.

Previous articleശ്രീലങ്കയിലേക്ക് പോകുന്ന ടീമിനൊപ്പം രാഹുല്‍ ദ്രാവിഡിന്റെ നേതൃത്വത്തിലുള്ള കോച്ചിംഗ് സംഘമെന്ന് സൂചന
Next articleചാമ്പ്യൻസ് ലീഗ് ഫൈനൽ പോർച്ചുഗല്ലിൽ നടത്താനൊരുങ്ങി യുവേഫ