കോഹ്‍ലിയെയും അയ്യരെയും വീഴ്ത്തി റബാഡ, ഇന്ത്യ തകര്‍ന്നു

Sports Correspondent

Southafrica
Download the Fanport app now!
Appstore Badge
Google Play Badge 1

ദക്ഷിണാഫ്രിക്കയ്ക്കെതിരെ ആദ്യ ടെസ്റ്റിൽ ഇന്ത്യയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. ലഞ്ചിന് പിരിയുമ്പോള്‍ 91/3 എന്ന നിലയിലായിരുന്ന ഇന്ത്യയെ കാഗിസോ റബാഡയാണ് എറിഞ്ഞിട്ടത്. ലഞ്ചിന് ശേഷം വീണ മൂന്ന് വിക്കറ്റും റബാഡ നേടിയപ്പോള്‍ ഒടുവിൽ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ ഇന്ത്യ 121/6 എന്ന നിലയിലാണ്.

Shreyaskohli

ലഞ്ചിന് ശേഷം 31 റൺസ് നേടിയ ശ്രേയസ്സ് അയ്യരെയാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. അധികം വൈകാതെ 38 റൺസ് നേടിയയ കോഹ്‍ലിയും റബാഡയ്ക്ക് ഇരയായി മടങ്ങി.