Cricket

ചട്ടോഗ്രാമിൽ ഇന്ത്യ പൊരുതുന്നു

ചട്ടോഗ്രാം ടെസ്റ്റിന്റെ ഒന്നാം ദിവസം അവസാനിക്കുമ്പോള്‍ ഇന്ത്യ പൊരുതുന്നു. മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ഒന്നാം ദിവസം രണ്ടാം സെഷന്‍ അവസാനിക്കുമ്പോള്‍ 174/4 എന്ന നിലയിലാണ്. 112/4 എന്ന നിലയിലേക്ക് വീണ ഇന്ത്യയെ 62 റൺസ് കൂട്ടുകെട്ടുമായി ചേതേശ്വര്‍ പുജാരയും ശ്രേയസ്സ് അയ്യരുമാണ് മുന്നോട്ട് നയിച്ചത്.

42 റൺസ് നേടി പുജാരയും 41 റൺസ് നേടി ശ്രേയസ്സ് അയ്യരുമാണ് ഇന്ത്യയ്ക്കായി ക്രീസിലുള്ളത്. ബംഗ്ലാദേശിനായി തൈജുള്‍ ഇസ്ലാം രണ്ട് വിക്കറ്റ് നേടി.

ഋഷഭ് പന്ത് 46 റൺസ് നേടി പുറത്തായപ്പോള്‍ കെഎൽ രാഹുൽ 22 റൺസും ശുഭ്മന്‍ ഗിൽ 20 റൺസും നേടി പുറത്തായി.