ഇംഗ്ലണ്ടിനെതിരെുള്ള ടെസ്റ്റ് പരമ്പരയ്ക്കുള്ള സ്ക്വാഡിനെ തിരഞ്ഞെടുത്ത് ഇന്ത്യ. ഇംഗ്ലണ്ടിനെതിരെയുള്ള ആദ്യ രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ക്കുള്ള സ്ക്വാഡ് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. ചേതന്‍ ശര്‍മ്മയുടെ നേതൃത്വത്തിലുള്ള പുതിയ സെലക്ഷന്‍ കമ്മിറ്റിയുടെ കീഴിലുള്ള ആദ്യ ടീം സെലക്ഷനാണിത്.
വിരാട് കോഹ്‍ലി തന്റെ കുഞ്ഞിന്റെ ജനനത്തിന് വേണ്ടി ഓസ്ട്രേലിയയിലെ അവസാന മൂന്ന് ടെസ്റ്റില്‍ നിന്ന് വിട്ട് നിന്നതിന് ശേഷം തിരികെ എത്തുമ്പോള്‍ ഇഷാന്ത് ശര്‍മ്മയും പരിക്ക് മാറി തിരികെ വരുന്നുണ്ട്. അതേ സമയം ഓസ്ട്രേലിയയിലെ മോശം പ്രകടനത്തിന് ശേഷം പൃഥ്വി ഷായ്ക്ക് ടീമിലെ സ്ഥാനം നഷ്ടമായി.
ഹാര്‍ദ്ദിക് പാണ്ഡ്യയാണ് തിരികെ ടീമിലേക്ക് തിരിച്ചെത്തുന്ന മറ്റൊരു താരം. ഹാര്‍ദ്ദിക്ക് ഇന്ത്യയ്ക്ക് വേണ്ടി ഓഗസ്റ്റ് 2018ല്‍ ആണ് അവസാനമായി ടെസ്റ്റ് കളിച്ചത്. ഓസ്ട്രേലിയയില്‍ മികച്ച അരങ്ങേറ്റം കുറിച്ച നടരാജന് ടീമില്‍ അവസരം ലഭിച്ചിട്ടില്ല.
പരിക്ക് കാരണം മുഹമ്മദ് ഷമി, ഹനുമ വിഹാരി, ഉമേഷ് യാദവ് എന്നിവരെ സെലക്ഷന് പരിഗണിച്ചിരുന്നില്ല.
ഇന്ത്യ സ്ക്വാഡ് : Virat Kohli (Captain), Rohit Sharma, Mayank Agarwal, Shubman Gill, Cheteshwar Pujara, Ajinkya Rahane (Vice-captain), KL Rahul, Hardik Pandya, Rishabh Pant (wicket-keeper), Wriddhiman Saha (wicket-keeper), R Ashwin, Kuldeep Yadav, Axar Patel, Washington Sundar, Ishant Sharma, Jasprit Bumrah, Md. Siraj, Shardul Thakur