പാക്കിസ്ഥാനെതിരെ ടി20യില്‍ ദക്ഷിണാഫ്രിക്കയെ നയിക്കുക ഹെയിന്‍റിച്ച് ക്ലാസ്സെന്‍

പാക്കിസ്ഥാനെതിരെയുള്ള ടി20 പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് ദക്ഷിണാഫ്രിക്ക. ടീമിനെ ഹെയിന്‍റിച്ച് ക്ലാസ്സെന്‍ ആണ് നയിക്കുക. ദക്ഷിണാഫ്രിക്കയുടെ ടെസ്റ്റ് സ്ക്വാഡ് ഇപ്പോള്‍ പാക്കിസ്ഥാനിലുണ്ട്. ഓസ്ട്രേലിയയ്ക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയ്ക്കായി ടീം പാക്കിസ്ഥാനിലെ ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം യഥാസമയത്ത് മടങ്ങി ക്വാറന്റീനും പാലിക്കുവാന്‍ വേണ്ടിയാണ് ടി20യില്‍ വേറെ തന്നെ ടീമിനെ പാക്കിസ്ഥാന്‍ പരീക്ഷിക്കുന്നത്.

മാര്‍ച്ചിലാണ് ഓസ്ട്രേലിയയ്ക്കെതിരെയുള്ള ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്. പാക്കിസ്ഥാനെതിരെയുള്ള ടി20 പരമ്പര ഫെബ്രുവരി 11, 13, 14 തീയ്യതികളിലാണ് നടക്കുന്നത്.

ദക്ഷിണാഫ്രിക്കന്‍ ടി20 സ്ക്വാഡ്: Heinrich Klaasen (c), Nandre Burger, Okuhle Cele, Junior Dala, Bjorn Fortuin, Reeza Hendricks, George Linde, Janneman Malan, David Miller, Andile Phehlukwayo, Dwaine Pretorius, Ryan Rickleton, Tabraiz Shamsi, Lutho Sipamla, Jon-Jon Smuts, Pite van Biljon, Glenton Stuurman, Jacques Snyman.

Previous articleപൃഥ്വി ഷാ ടെസ്റ്റ് ടീമില്‍ നിന്ന് പുറത്ത്, നടരാജനും അവസരമില്ല, ഇംഗ്ലണ്ടിനെതിരെയുള്ള ഇന്ത്യയുടെ സ്ക്വാഡ് പ്രഖ്യാപിച്ചു
Next articleപ്രണോയിയുടെ ഗംഭീര തിരിച്ചുവരവ്, ജൊനാഥന്‍ ക്രിസ്റ്റിയ്ക്കെതിരെ വിജയം