ജസ്റ്റിന്‍ ലാംഗറിന് നൂറ് ശതമാനം പിന്തുണയുണ്ട് – ആരോൺ ഫി‍‍ഞ്ച്

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ജസ്റ്റിന്‍ ലാംഗറിന് ടീമിന്റെ നൂറ് ശതമാനം പിന്തുണയുണ്ടെന്ന് പറഞ്ഞ് ആരോൺ ഫി‍ഞ്ച്. ലാംഗര്‍ക്കെതിരെ ഇന്ത്യയ്ക്കെതിരെയുള്ള പരമ്പര കൈവിട്ടത്തിന് പരക്കെ വിമര്‍ശനം കേട്ടിരുന്നു. ലാംഗറുടെ കോച്ചിംഗ് ശൈലിയ്ക്കെതിരെയും താരങ്ങള്‍ രംഗത്ത് വന്നിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നുവെങ്കിലും അതെല്ലാം അഭിപ്രായങ്ങള്‍ പങ്കുവെച്ചതാണെന്നും താരങ്ങളെല്ലാം ലാംഗറിന് പൂര്‍ണ്ണ പിന്തുണ നല്‍കുന്നുണ്ടെന്നുമാണ് ക്യാപ്റ്റന്‍ ആരോൺ ഫിഞ്ച് പറഞ്ഞത്.

ഗോള്‍ഡ് കോസ്റ്റിൽ മികച്ചൊരു ക്യാമ്പാണ് നടന്നതെന്നും താരങ്ങളുന്നയിച്ച വിഷയങ്ങള്‍ക്ക് ലാംഗര്‍ കൃത്യമായി മറുപടി നല്‍കിയെന്നും അത് മികച്ച രീതിയിലാണ് ലാംഗര്‍ നേരിട്ടതെന്നും ഫിഞ്ച് സൂചിപ്പിച്ചു. 2018ൽ ലാംഗര്‍ ചുമതലയേറ്റെടുത്ത ശേഷം ഓസ്ട്രേലിയ 22 ടെസ്റ്റിൽ 11 എണ്ണം മാത്രമാണ് വിജയിച്ചിട്ടുള്ളത്. ഏകദിനത്തിൽ 44ൽ 23 എണ്ണം വിജയിച്ചപ്പോള്‍ 36 ടി20 മത്സരത്തിൽ വിജയം നേടിയത് 18 എണ്ണത്തിൽ മാത്രമാണ്.

താരങ്ങളെല്ലാം നൂറ് ശതമാനം ലാംഗര്‍ക്ക് പിന്തുണ നല്‍കുന്നുവരാണെന്നും വലിയ പ്രതിസന്ധി ഘട്ടത്തിൽ നിന്നാണ് ലാംഗര്‍ ഓസ്ട്രേലിയയുടെ കോച്ചിംഗ് സ്ഥാനം ഏറ്റെടുത്ത് ടീമിനെ മുന്നോട്ട് നയിച്ചതെന്നും ഫിഞ്ച് ഓര്‍മ്മപ്പെടുത്തി.