അനുഭവസമ്പത്തിലൂടെ താന്‍ മെച്ചപ്പെട്ട ബൗളറായി, ഇന്ത്യ വെല്ലുവിളിയെ ഉറ്റുനോക്കുന്നു

- Advertisement -

ഇന്ത്യയെ ഇത്തവണ ഓസ്ട്രേലിയയില്‍ തങ്ങള്‍ക്ക് പിടിച്ചുകെട്ടുവാനാകുമെന്നാണ് പ്രതീക്ഷയെന്ന് പറഞ്ഞ് ലോക ഒന്നാം നമ്പര്‍ ടെസ്റ്റ് ബൗളര്‍ കൂടിയായ ഓസ്ട്രേലിയന്‍ താരം പാറ്റ് കമ്മിന്‍സ്. ചേതേശ്വര്‍ പുജാരയെ പൂട്ടുക എന്നതായിരിക്കും തങ്ങളുടെ ആദ്യത്തെ ലക്ഷ്യമെന്ന് പറഞ്ഞ പാറ്റ് കമ്മിന്‍സ് ഇത്തവണ കൂടുതല്‍ ബൗണ്‍സുള്ള വിക്കറ്റ് ലഭിയ്ക്കുമെന്നാണ് കരുതുന്നതെന്ന് പറഞ്ഞു.

കഴിഞ്ഞ തവണ പിച്ചില്‍ നിന്ന് വലിയ പിന്തുണ ലഭിച്ചിരുന്നില്ല. കഴിഞ്ഞ തവണത്തെക്കാള്‍ ടീം കൂടുതല്‍ കരുത്തരാണെന്നും കമ്മിന്‍സ് വ്യക്തമാക്കി. കഴിഞ്ഞ തവണ ഡേവിഡ് വാര്‍ണറും സ്റ്റീവ് സ്മിത്തും ഇല്ലാതിരുന്നത് ടീമിന് വലിയ തിരിച്ചടിയായെന്നും ഇത്തവണ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് കാര്യങ്ങള്‍ കൂടുതല്‍ ശ്രമകരമാകുമെന്നും കമ്മിന്‍സ് അഭിപ്രായപ്പെട്ടു.

അനുഭവസമ്പത്തിന്റെ കാര്യത്തിലുള്ള വര്‍ദ്ധനവും തന്നിലേ ബൗളിംഗ് മെച്ചപ്പെടുത്തിയിട്ടുണ്ടെന്ന് താരം പറഞ്ഞു. കളിക്കുന്ന ഓരോ ടെസ്റ്റില്‍ നിന്നും താന്‍ പുതിയ കാര്യങ്ങള്‍ പഠിക്കുന്നുണ്ടെന്നും അന്നത്തെ പരമ്പരയ്ക്ക് ശേഷം 10-15 ടെസ്റ്റുകള്‍ വരെ താന്‍ കളിച്ചിട്ടുണ്ടെന്നും അതിന്റെ ഗുണം തന്റെ ഇനിയുള്ള പ്രകടനത്തിലുണ്ടാകുമെന്നും താരം വ്യക്തമാക്കി.

Advertisement