“ഹാളണ്ടിന് ബ്രസീലിന്റെ സൂപ്പർ സ്റ്റാർ റൊണാൾഡോയ്ക്ക് ഒപ്പം എത്താനുള്ള മികവുണ്ട്”

- Advertisement -

ഡോർട്മുണ്ടിന്റെ സ്ട്രൈക്കറായ ഹാളണ്ടിന്റെ ശൈലി ബ്രസീലിന്റെ ഇതിഹാസം റൊണാൾഡോയുമായി സാമ്യമുള്ളതാണ് എന്ന് റിവാൾഡോ. തനിക്ക് ഏറ്റവും പ്രിയപ്പെട്ട ടീം മേറ്റായിരുന്ന റൊണാൾഡോയുടെ മികവിന് അടുത്ത് ആർക്കും എത്താൻ കഴിയില്ല. എങ്കിലും ഹാളണ്ടിൽ താൻ ആ സാധ്യതകൾ കാണുന്നു. റൊണാൾഡോയുടെ ഒപ്പം എത്താനുള്ള ടാലന്റ് ഹാളണ്ടിന് ഉണ്ട് എന്നും റിവാൾഡോ പറഞ്ഞു.

റയൽ മാഡ്രിഡിലേക്ക് ഹാളണ്ട് താമസിയാതെ എത്തും എന്നാണ് താൻ വിശ്വസിക്കുന്നത്. അങ്ങനെ എത്തിയാൽ സ്പാനിഷ് ഫുട്ബോളിൽ വലിയ നേട്ടങ്ങൾ കൈവരിക്കാൻ ഹാളണ്ടിനാകും. സ്പാനിഷ് ഫുട്ബോളിന് പറ്റിയ ശൈലിയാണ് ഹാളണ്ടിന് ഉള്ളത് എന്നും റിവാൾഡോ പറഞ്ഞു.

Advertisement