രോഹിത് ശർമ്മയും താഴേക്ക്, ടെസ്റ്റ് റാങ്കിംഗിൽ ആദ്യ പത്തിൽ പന്ത് മാത്രം

Newsroom

Picsart 23 03 03 11 59 14 609
Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ന് വന്ന പുതിയ ഐസിസി ടെസ്റ്റ് റാങ്കിംഗിൽ ഇന്ത്യക്ക് തിരിച്ചടി. ടെസ്റ്റ് റാങ്കിംഗിൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ ബാറ്റിംഗ് ചാർട്ടിലെ ആദ്യ 10ൽ നിന്ന് പുറത്തായി. രോഹിത് ശർമ്മ ഇപ്പോൾ 12ആം സ്ഥാനത്താണ് ഉള്ളത്. അഹമ്മദാബാദ് ടെസ്റ്റിൽ സെഞ്ച്വറി നേടിയ വിരാട് കോഹ്‌ലി ടെസ്റ്റ് ബാറ്റിംഗ് റാങ്കിംഗിൽ 13-ാം സ്ഥാനം നിലനിർത്തി‌. 2 022 ഡിസംബർ മുതൽ ഇന്ത്യക്ക് ആയി കളിക്കാത്ത ഋഷഭ് പന്ത് മാത്രമാണ് ഐസിസി ടെസ്റ്റ് റാങ്കിംഗിലെ ആദ്യ 10-ൽ ഉള്ള ഏക ഇന്ത്യൻ ബാറ്റർ. പന്ത് ഒമ്പതാം സ്ഥാനത്താണ് ഉള്ളത്.

പന്ത് 23 01 02 11 41 58 351

മുൻ ന്യൂസിലൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസൺ ഈ റാങ്കിംഗിൽ രണ്ടാം സ്ഥാനത്തേക്ക് കുതിച്ചു. വില്യംസൺ 4 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി. ഓസ്‌ട്രേലിയയുടെ മാർനസ് ലാബുഷാനെ ആണ് ഒന്നമത് ഉള്ളത്‌. സ്റ്റീവ് സ്മിത്ത് (നമ്പർ 3), ജോ റൂട്ട് (നമ്പർ 4), ബാബർ അസം (നമ്പർ 5), ട്രാവിസ് ഹെഡ് (നമ്പർ 6) എന്നിവർ ഓരോ സ്ഥാനം പിന്നോട്ട് പോയി.