തിരിച്ചടികള്‍ക്ക് ശേഷം ഇന്ത്യയെ തിരിച്ചുവരവിന്റെ പാതയിലേക്ക് നയിച്ച് പന്ത് – പുജാര സഖ്യം

Pantpujara

81 റണ്‍സിന്റെ അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടിന്റെ ബലത്തില്‍ ചെന്നൈ ടെസ്റ്റില്‍ മൂന്നാം ദിവസത്തെ രണ്ടാം സെഷന്‍ അവസാനിക്കുമ്പോള്‍ ഇന്ത്യ 154/4 എന്ന നിലയില്‍. വിരാട് കോഹ്‍ലിയും അജിങ്ക്യ രഹാനെയും വേഗത്തില്‍ മടങ്ങിയ ശേഷം ചേതേശ്വര്‍ പുജാരയും ഋഷഭ് പന്തും ചേര്‍ന്നാണ് ഇന്ത്യയെ മുന്നോട്ട് നയിച്ചത്.

ഒരു ഘട്ടത്തില്‍ 73/4 എന്ന നിലയിലേക്ക് ഇന്ത്യ പ്രതിരോധത്തിലായെങ്കിലും തങ്ങളുടെ സ്വതസിദ്ധമായ ശൈലിയില്‍ ഇംഗ്ലണ്ട് ബൗളിംഗിനെ നേരിടുകയായിരുന്നു പന്തും പുജാരയും. പന്ത് 44 പന്തില്‍ 54 റണ്‍സ് നേടിയപ്പോള്‍ പുജാര 111 പന്തില്‍ 53 റണ്‍സാണ് നേടിയത്.

ഇംഗ്ലണ്ടിന്റെ കൂറ്റന്‍ സ്കോറായ 578 റണ്‍സിന് 424 റണ്‍സ് പിന്നിലാണ് ഇന്ത്യ ഇപ്പോളും. ഇംഗ്ലണ്ടിന് വേണ്ടി ഓപ്പണര്‍മാരെ ജോഫ്ര ആര്‍ച്ചര്‍ പുറത്താക്കിയപ്പോള്‍ വിരാട് കോഹ്‍ലിയെയും അജിങ്ക്യ രഹാനെയും മടക്കിയത് ഡൊമിനിക് ബെസ്സ് ആയിരുന്നു.

Previous articleറിസ്വാന് ശതകം, പാക്കിസ്ഥാന്റെ ലീഡ് 350 കടന്നു
Next articleപാക്കിസ്ഥാന്‍ 298 റണ്‍സിന് ഓള്‍ഔട്ട്, ദക്ഷിണാഫ്രിക്കയ്ക്ക് 370 റണ്‍സ് വിജയ ലക്ഷ്യം