പാക്കിസ്ഥാന്‍ 298 റണ്‍സിന് ഓള്‍ഔട്ട്, ദക്ഷിണാഫ്രിക്കയ്ക്ക് 370 റണ്‍സ് വിജയ ലക്ഷ്യം

Mohammadrizwan

മുഹമ്മദ് റിസ്വാന്‍ അപരാജിതനായി 115 റണ്‍സുമായി നിന്നപ്പോള്‍ 298 റണ്‍സിന് പാക്കിസ്ഥാന്റെ രണ്ടാം ഇന്നിംഗ്സ് അവസാനിപ്പിച്ച് ദക്ഷിണാഫ്രിക്ക. ജോര്‍ജ്ജ് ലിന്‍ഡേയുടെ അഞ്ച് വിക്കറ്റ് നേട്ടമാണ് ദക്ഷിണാഫ്രിക്കയ്ക്ക് നാലാം ദിവസം ആശ്വാസം നല്‍കിയ പ്രകടനം. പാക്കിസ്ഥാന് വേണ്ടി മികച്ച ചെറുത്ത്നില്പാണ് വാലറ്റം പുറത്തെടുത്തത്. നൗമന്‍ അലി 45 റണ്‍സ് നേടിയപ്പോള്‍ 369 റണ്‍സിന്റെ ലീഡാണ് പാക്കിസഅഥാന്‍ സ്വന്തമാക്കിയത്.

റാവല്‍പിണ്ടി ടെസ്റ്റ് വിജയിക്കുവാന്‍ 370 റണ്‍സെന്ന വലിയ കടമ്പയാണ് ദക്ഷിണാഫ്രിക്ക നേടേണ്ടത്. ടീം ഒന്നാം ഇന്നിംഗ്സില്‍ 201 റണ്‍സിന് പുറത്തായി എന്നത് പരിഗണിക്കുമ്പോള്‍ അപ്രാപ്യമായ ലക്ഷ്യമാണ് ടീമിന് മുന്നിലുള്ളതെന്ന് വേണം വിലയിരുത്തുവാന്‍.

Previous articleതിരിച്ചടികള്‍ക്ക് ശേഷം ഇന്ത്യയെ തിരിച്ചുവരവിന്റെ പാതയിലേക്ക് നയിച്ച് പന്ത് – പുജാര സഖ്യം
Next articleഅരങ്ങേറ്റ മത്സരത്തില്‍ ഇരട്ട ശതകവും വിന്‍ഡീസ് വിജയ ശില്പിയുമായി കൈല്‍ മയേഴ്സ്