“ധോണി ഇല്ലാത്തത് പന്തിന് വലിയ അവസരം” – കോഹ്ലി

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ന് ആരംഭിക്കുന്ന വെസ്റ്റൻഡീസുമായുള്ള ട്വി20 ടൂർണമെന്റ് റിഷഭ് പന്തിന് വലിയ അവസരമാണ് നൽകുന്നത് എന്ന് വിരാട് കോഹ്ലി. ധോണി ഈ സീരിയസിൽ പങ്കെടുക്കുന്നില്ല എന്നത് പന്തിന് ഇന്ത്യൻ ജേഴ്സിയിൽ സ്ഥിര സാന്നിദ്ധ്യമായി മാറാനുള്ള അവസരം നൽകും എന്ന് കോഹ്ലി പറഞ്ഞു. പന്തിന്റെ പ്രകടനത്തിൽ സ്ഥിരത വരുത്താനും താരത്തിന് ഈ അവസരം ഉപയോഗിക്കാം. കോഹ്ലി പറഞ്ഞു.

ധോണിയുടെ പരിചയസമ്പത്ത് ഇന്ത്യൻ ടീമിന് നഷ്ടമാകും എന്നും എന്നാൽ ഇത്തരം സന്ദർഭങ്ങളിൽ ഉയർന്നു വരാൻ കഴിവുള്ള യുവതാരങ്ങൾ ഇന്ത്യൻ ടീമിൽ ഉണ്ടെന്നും കോഹ്ലി പറഞ്ഞു. ധോണിയും ഹാർദികും ഇല്ലാത്തത് പുതിയ ഫിനിഷറെ ടീമിൽ കണ്ടെത്താനും സഹായിക്കും എന്ന് കോഹ്ലി പറഞ്ഞു. അടുത്ത ട്വി20 ലോകകപ്പ് ലക്ഷ്യം വെച്ചാണ് ഇന്ത്യ ഒരുങ്ങുന്നത് എന്നും കോഹ്ലി പറഞ്ഞു.