പന്ത് ആറാം റാങ്കില്‍, ആദ്യ പത്ത് സ്ഥാനങ്ങളില്‍ മൂന്ന് ഇന്ത്യക്കാര്‍

Rishabhpant
- Advertisement -

ഐസിസിയുടെ ഏറ്റവും പുതിയ റാങ്കിംഗില്‍ ആദ്യ പത്ത് സ്ഥാനങ്ങളില്‍ മൂന്ന് ഇന്ത്യക്കാര്‍. ഋഷഭ് പന്ത് ആറാം റാങ്കിലേക്ക് ഉയര്‍ന്നപ്പോള്‍ വിരാട് കോഹ്‍ലി അഞ്ചാം റാങ്കില്‍ തന്നെ നില്‍ക്കുന്നു. ഹെന്‍റി നിക്കോള്‍സ്, രോഹിത് ശര്‍മ്മ, എന്നിവര്‍ക്കൊപ്പമാണ് പന്ത് 747 റേറ്റിംഗ് പോയിന്റുമായി ആറാം സ്ഥാനത്ത് നില്‍ക്കുന്നത്. വിരാട് കോഹ്‍ലിയ്ക്ക് 814 റേറ്റിംഗ് പോയിന്റാണുള്ളത്.

919 പോയിന്റുമായി കെയിന്‍ വില്യംസണ്‍ ആണ് പട്ടികയില്‍ ആദ്യ സ്ഥാനത്തുള്ളത്. ഓസ്ട്രേലിയയുടെ സ്റ്റീവ് സ്മിത്ത്(891) , മാര്‍നസ് ലാബൂഷാനെ(878) എന്നിവര്‍ പട്ടികയിലുള്ള മറ്റു താരങ്ങള്‍. ജോ റൂട്ടാണ്(931) നാലാം സ്ഥാനത്തുള്ളത്. ബാബര്‍ അസം 9ാം സ്ഥാനത്തും ഡേവിഡ് വാര്‍ണര്‍ പത്താം സ്ഥാനത്തും നിലകൊള്ളുന്നു.

Advertisement