പാകിസ്ഥാൻ ടീമിൽ മൂന്ന് പേർക്ക് കൂടി കൊറോണ വൈറസ് ബാധ

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

ന്യൂസിലാൻഡ് പര്യടനത്തിന് എത്തിയ പാകിസ്ഥാൻ ടീമിലെ മൂന്ന് പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. നേരത്തെ പാകിസ്ഥാൻ ടീമിലെ 7 താരങ്ങൾക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ഇതിന് പുറമെയാണ് ടീമിനൊപ്പമുള്ള മൂന്ന് താരങ്ങൾക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. നേരത്തെ കൊറോണ ബയോ ബബിൾ സുരക്ഷാ ലംഘിച്ചതിന് പാകിസ്ഥാൻ ക്രിക്കറ്റ് ടീമിനെ ന്യൂസിലാൻഡ് ക്രിക്കറ്റ് ബോർഡ് വിമർശിക്കുകയും ചെയ്തിരുന്നു.

ഇതിനു പിന്നെലെയാണ് പാകിസ്ഥാൻ ക്യാമ്പിൽ മൂന്ന് പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. പാകിസ്ഥാൻ ടീം അംഗങ്ങളിൽ നടത്തിയ പരിശോധനയിലാണ് മൂന്ന് പേർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. 46 പേരുടെ ടെസ്റ്റിൽ നിന്ന് 42 പേരുടെ ഫലം നെഗറ്റീവ് ആവുകയും ഒരാളുടെ ഫലം ഇതുവരെ പുറത്തുവരികയും ചെയ്തിട്ടില്ല.