“കെയ്ൻ – സോൺ കൂട്ടുകെട്ട് ലോകത്തെ ഏറ്റവും മികച്ച അറ്റാക്കിംഗ് കൂട്ടുകെട്ട്, ക്രെഡിറ്റ് മൗറീനോയ്ക്ക്”

20201201 132807
- Advertisement -

സ്പർസിന്റെ അറ്റാക്കിംഗ് കൂട്ടുകെട്ടായ ഹാരി കെയ്നും സോണും ഈ ലോകത്തെ തന്നെ ഏറ്റവും മികച്ച അറ്റാക്കിംഗ് കൂട്ടുകെട്ട് ആണ് എന്ന് മുൻ സ്പർസ് താരം ഡെഫോ. ഇപ്പോൾ ഇവർ രണ്ടു പേരേക്കാൾ നല്ല അറ്റാക്കിംഗ് കൂട്ടുകെട്ട് ലോക ഫുട്ബോളിൽ ഇല്ലാ എന്നും ഡെഫോ പറഞ്ഞു. ഇതിന്റെ എല്ലാ ക്രെഡിറ്റും അർഹിക്കുന്നത് പരിശീലകൻ മൗറീനോ ആണ് എന്നും ഡെഫോ പറയുന്നു. ഫുട്ബോളിൽ ഏറ്റവും പ്രയാസം സ്ഥിരത ആണ്. എന്നാൽ സോണിനും കെയ്നും അത് ഉണ്ട് എന്നും ഡെഫോ പറഞ്ഞു.

സോൺ നിരന്തരം മികച്ച റണ്ണുകൾ നടത്തുന്നതും അത് കൃത്യമായി കെയ്ൻ കണ്ടെത്തുന്നതും വെറും അത്ഭുതമല്ല എന്നും ഡെഫോ പറഞ്ഞു. കെയ്ൻ ലീഗിൽ ഇതുവരെ ഏഴു ഗോൾ നേടിയപ്പോൽ സോൺ 9 ഗോളുകൾ നേടി. സോൺ നേടിയ ഗോളുകളിൽ ഭൂരിഭാഗവും അസിസ്റ്റ് ചെയ്തത് കെയ്ൻ ആയിരുന്നു. ഇപ്പോൾ പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനത്ത് നിൽക്കുകയാണ് ജോസെയുടെ ടീം.

Advertisement