രണ്ടാം ദിവസം ആകെ എറിഞ്ഞത് 10 ഓവർ, പാകിസ്ഥാന് ലീഡ്

Newsroom

Picsart 23 07 25 17 29 10 698
Download the Fanport app now!
Appstore Badge
Google Play Badge 1

കൊളംബോയിലെ സിംഹളീസ് സ്‌പോർട്‌സ് ക്ലബ്ബ് ഗ്രൗണ്ടിൽ നടക്കുന്ന പാകിസ്ഥാൻ-ശ്രീലങ്ക രണ്ടാം ടെസ്റ്റ് മത്സരത്തിന്റെ രണ്ടാം ദിനം മഴ കൊണ്ടുപോയി. ആകെ 10 ഓവർ ആണ് ഇന്ന് എറിയാൻ ആയത്. പാകിസ്ഥാൻ 33 റൺസ് കൂടെ ഇന്ന് നേടി. ഇതോടെ അവർ ലീഡ് നേടി. 178-2 എന്ന നിലയിൽ ആണ് പാകിസ്താൻ ഉള്ളത്. 12 റൺസിന് മുന്നിലാണ് അവർ.

Picsart 23 07 24 20 04 55 020

ഇന്ന് കളി നിർത്തുമ്പോൾ, പാകിസ്ഥാൻ 38.3 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 178 റൺസ് എന്ന നിലയിലാണ്. 131 പന്തിൽ 8 ഫോറും രണ്ട് സിക്സും പറത്തി 87 റൺസുമായി അബ്ദുള്ള പുറത്താകാതെ നിൽക്കുന്നു. 49 പന്തിൽ 3 ഫോറും ഒരു സിക്സും സഹിതം 28 റൺസുമായി ക്യാപ്റ്റൻ ബാബർ അസവും പുറത്താകാതെ നിന്നു.

ശ്രീലങ്കയ്ക്ക് വേണ്ടി അസിത ഫെർണാണ്ടോ 41 റൺസിന് രണ്ട് വിക്കറ്റ് വീഴ്ത്തി.

ശ്രീലങ്ക 200410

Scores in brief (day 2 of 5)

Sri Lanka 166 all out, 48.4 overs (Dhananjaya de Silva 57, Dinesh Chandimal 34, Ramesh Mendis 27; Abrar Ahmed 4-69, Naseem Shah 3-41, Shaheen Shah Afridi 1-44)

Pakistan 178-2, 38.3 overs (Abdullah Shafique 87 not out, Shan Masood 51; Asitha Fernando 2-41)