ലോകകപ്പിനായി ടീമിനെ തയ്യാറാക്കുന്ന കാര്യത്തിൽ പാകിസ്താൻ ഇന്ത്യയെ കണ്ട് പഠിക്കണമെന്ന് കനേരിയ

Pakistan

ലോകകപ്പിനായി ടീമിനെ തയ്യാറാക്കുന്ന കാര്യത്തിൽ പാകിസ്താൻ ക്രിക്കറ്റ് ടീം ഇന്ത്യയെ കണ്ട് പഠിക്കണമെന്ന് മുൻ പാകിസ്താൻ സ്പിന്നാർ കനേരിയ. ഇന്ത്യ ഇഷാൻ കിഷന് അവസരം നൽകുന്നത് പോലെ പാകിസ്താൻ മുഹമ്മദ് ഹാരിസിന് അവസരം നൽകുന്നില്ല എന്നും പാകിസ്താൻ ക്രിക്കറ്റ് ടീം ഫേവറിറ്റിസം ആണ് കാണാൻ ആകുന്നത് എന്നും കനേരിയ പറഞ്ഞു.

ഇന്ത്യ

റിഷഭ് പന്ത് ലോകകപ്പിന് ഉണ്ടാകില്ല എന്ന് ഇന്ത്യക്ക് അറിയാം, അതിനാൽ അവർ ഇഷാൻ കിഷനെ വിക്കറ്റ് കീപ്പറായുൻ കെ എൽ രാഹുലിന്റെ ബാക്കപ്പായും വളർത്തുന്നു. എന്നാൽ പാകിസ്താൻ എന്താണ് ചെയ്യുന്നത്? ഞങ്ങൾക്ക് റിസ്വാൻ മാത്രമേയുള്ളൂ, മുഹമ്മദ് ഹാരിസിന് ഒരു എക്സ്പോഷറും നൽകുന്നില്ല. ലോകകപ്പിനായി ഒരു ടീമിനെ കെട്ടിപ്പടുക്കാൻ ഫേവറിറ്റിസം നിങ്ങളെ സഹായിക്കില്ല എന്നും കനേരിയ പറഞ്ഞു.

ഇന്ത്യയിൽ ഏകദിനങ്ങൾക്ക് ആയി സ്റ്റേഡിയം നിറയുന്നത് നിങ്ങൾ കാണുന്നു. എന്നാൽ പാക്കിസ്ഥാനിൽ ഒരു ദിവസം പോലും സ്റ്റേഡിയം നിറഞ്ഞതായി ഞങ്ങൾ കണ്ടില്ല എന്നും . ഡെഡ് വിക്കറ്റുകൾ ഒരുക്കിയ ക്യൂറേറ്റർമാരുടെയും പിസിബിയുടെയും പിഴവാണിത് എന്നും കനേരിയ പറഞ്ഞു.