കേരള ബ്ലാസ്റ്റേഴ്സിന് വൻ തിരിച്ചടി, സന്ദീപ് സിംഗ് ഇനി ഈ സീസണിൽ കളിക്കില്ല

Picsart 23 01 23 12 25 38 551

കേരള ബ്ലാസ്റ്റേഴ്സ് റൈറ്റ് ബാക്കായ സന്ദീപ് സിങ് ഇനി ഈ സീസണിൽ കളിക്കില്ല. പരിക്കേറ്റ സന്ദീപ് സിംഗ് ഈ സീസൺ മുഴുവൻ പുറത്തിരിക്കുമെന്ന് The Bridge റിപ്പോർട്ട് ചെയ്യുന്നു. ഇന്നലെ നടന്ന എഫ്സി ഗോവയും കേരള ബ്ലാസ്റ്റേഴ്‌സും തമ്മിലുള്ള മത്സരത്തിന് ഇടയിൽ ആയിരുന്നു കേരള ബ്ലാസ്റ്റേഴ്‌സ് താരം സന്ദീപ് സിംഗിന് പരിക്കേറ്റത്. പരിക്ക് സാരമുള്ളതാണ് എന്ന് കോച്ച് മത്സര ശേഷം പറഞ്ഞിരുന്നു.

Picsart 23 01 23 12 25 47 141

സന്ദീപ് സിംഗിന് തലയ്ക്ക് സാരമായ മുറിവേറ്റിട്ടുണ്ട്. കൂടാതെ, മത്സരത്തിനിടെ സിംഗിന്റെ കണങ്കാൽ ട്വിസ്റ്റ് ആയതായും കണ്ടെത്തി. രണ്ട് പരിക്കും മാറി താരം തിരികെയെത്താൻ മൂന്ന് മാസത്തിൽ അധികം എടുക്കും. പരിക്ക് കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന് തിരിച്ചടിയാണ്, സിംഗ് വേഗത്തിൽ സുഖം പ്രാപിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ഖാബ്രയെ ബെഞ്ചിലേക്ക് മാറ്റി ബ്ലാസ്റ്റേഴ്സ് ഇലവനിലെ സ്ഥിര സാന്നിദ്ധ്യമായി മാറാൻ ഈ സീസണിൽ സന്ദീപിന് ആയിരുന്നു.

സന്ദീപ് 22 12 26 21 28 58 361

സന്ദീപ് മടങ്ങി എത്തില്ല എങ്കിൽ ഇനി സീസൺ അവസാനം വരെ കേരള ബ്ലാസ്റ്റേഴ്സ് ഖാബ്രയെ ആശ്രയിക്കേണ്ടി വരും. അല്ലായെങ്കിൽ നിശു കുമാർ റൈറ്റ്ബാക്കായി ഇറങ്ങാനും സാധ്യതയുണ്ട്. കേരള ബ്ലാസ്റ്റേഴ്സ് ഔദ്യോഗികമായി സന്ദീപിന്റെ പരിക്കിന്റെ വ്യാപ്തിയെ കുറിച്ച് വ്യക്തമാക്കുന്നതിനായി കാത്തിരിക്കുകയാണ് ആരാധകർ ഇപ്പോൾ.