നാളെ ജയിച്ചാൽ ഏകദിന റാങ്കിംഗിൽ ഇന്ത്യ ഒന്നാമത് എത്തും

Picsart 23 01 21 16 14 09 192

ചൊവ്വാഴ്ച ഇൻഡോറിലെ ഹോൾക്കർ സ്റ്റേഡിയത്തിൽ നടക്കുന്ന ന്യൂസിലൻഡിനെതിരായ മൂന്നാമത്തെയും അവസാനത്തെയും ഏകദിനം ജയിച്ചാൽ ഇന്ത്യക്ക് ഐസിസി ഏകദിന റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തെത്താം എന്ന് ഐ എസി സി അറിയിച്ചു. ഇപ്പോൾ ഇംഗ്ലണ്ടും ന്യൂസിലൻഡും ഇന്ത്യയും 113 റേറ്റിംഗ് പോയിന്റുമായി ഒപ്പത്തിനൊപ്പമാണ്. ഇന്ത്യ മൂന്നാം സ്ഥാനത്താണ് നിൽക്കുന്നത്. ഈ ടൂർണമെന്റ് ആരംഭിക്കും മുമ്പ് 115 റേറ്റിംഗ് പോയിന്റുമായി ന്യൂസിലൻഡ് ആയിരുന്നു ഒന്നാം സ്ഥാനത്ത് നിന്നത്. 111 റേറ്റിംഗ് പോയിന്റുമായി ഇന്ത്യ നാലാം സ്ഥാനത്തുമായിരുന്നു.

ഇന്ത്യ 23 01 21 13 07 57 077

ഇപ്പോൾ ടി20 റാങ്കിംഗിൽ ഒന്നാം സ്ഥാനത്ത് ആണ് ഇന്ത്യ ഉള്ളത്. ടെസ്റ്റിൽ രണ്ടാം സ്ഥാനത്തും ഇന്ത്യ നിൽക്കുന്നു. ഏകദിനത്തിൽ ഒന്നാം സ്ഥാനത്ത് എത്തിയാൽ അത് ക്രിക്കറ്റിലെ ഇപ്പോഴത്തെ ഇന്ത്യയുടെ ആധിപത്യം വ്യക്തമാക്കും. അടുത്ത ആഴ്‌ച ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഇംഗ്ലണ്ടിന്റെ എവേ പരമ്പര വരെ ഈ ഒന്നാം സ്ഥാനം നിലനിർത്താൻ ഇന്ത്യക്ക് ആകും. അതുകൊണ്ട് തന്നെ നാളെ ന്യൂസിലൻഡിനെ തോൽപ്പിച്ച് ഒന്നാം സ്ഥാനം സ്വന്തമാക്കാൻ ഇന്ത്യ ശ്രമിക്കും.