മാഞ്ചസ്റ്ററില്‍ ബൗളിംഗ് തിരഞ്ഞെടുത്ത് പാക്കിസ്ഥാന്‍

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്ററിലെ ഇംഗ്ലണ്ടും പാക്കിസ്ഥാനും തമ്മിലുള്ള ആദ്യ ടി20 മത്സരത്തില്‍ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത് പാക് നായകന്‍ ബാബര്‍ അസം. പാക്കിസ്ഥാന്‍ ഇംഗ്ലണ്ടിനോട് ടെസ്റ്റ് പരമ്പരയില്‍ അടിയറവ് പറഞ്ഞുവെങ്കിലും ടി20യില്‍ മികച്ച പ്രകടനം പുറത്തെടുക്കുവാനാകുമെന്നാണ് ടീമിന്റെ പ്രതീക്ഷ.

ഇംഗ്ലണ്ടിന് ഓപ്പണ്‍ ജേസണ്‍ റോയിയുടെ പരിക്കാണ് പ്രധാന തലവേദന. പരിമിത ഓവര്‍ ക്രിക്കറ്റില്‍ ഓയിന്‍ മോര്‍ഗന്റെ കീഴില്‍ കരുത്താര്‍ന്ന പ്രകടനമാണ് ഇംഗ്ലണ്ട് പുറത്തെടുക്കുന്നത്. പാക്കിസ്ഥാനും ഈ ഫോര്‍മാറ്റില്‍ മികച്ച ടീമായതിനാല്‍ തന്നെ തീപാറുന്ന പോരാട്ടം കാണാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇംഗ്ലണ്ട്: Tom Banton, Jonny Bairstow(w), Dawid Malan, Eoin Morgan(c), Sam Billings, Moeen Ali, Tom Curran, Lewis Gregory, Chris Jordan, Adil Rashid, Saqib Mahmood

പാാക്കിസ്ഥാന്‍ :Babar Azam(c), Fakhar Zaman, Mohammad Hafeez, Shoaib Malik, Mohammad Rizwan(w), Iftikhar Ahmed, Shadab Khan, Imad Wasim, Mohammad Amir, Haris Rauf, Shaheen Afridi