ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത് പാക്കിസ്ഥാന്‍, ടീമില്‍ രണ്ട് സ്പിന്നര്‍മാര്‍

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

മിസ്ബ ഉള്‍ ഹക്ക് നല്‍കിയ സൂചന ശരി വയ്ക്കും പ്രകാരം രണ്ട് സ്പിന്നര്‍മാരെ ടീമില്‍ ഉള്‍പ്പെടുത്തി പാക്കിസ്ഥാന്‍. മാഞ്ചസ്റ്ററിലെ ഇംഗ്ലണ്ടിനെതിരെയുള്ള ആദ്യ ടെസ്റ്റില്‍ ടോസ് നേടി ക്യാപ്റ്റന്‍ അസ്ഹര്‍ അലി ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഈ ടെസ്റ്റ് മത്സരത്തിനുള്ള തയ്യാറെടുപ്പുകള്‍ക്ക് ഇംഗ്ലണ്ട് ബോര്‍ഡ് ഒരുക്കി നല്‍കിയ സഹായത്തിന് അസ്ഹര്‍ അലി നന്ദി പറഞ്ഞു.

കാലാവസ്ഥയെ തങ്ങള്‍ക്ക് നിയന്ത്രിക്കാനാകില്ലെന്നും അതിനാല്‍ തന്നെ ബാറ്റിംഗ് തിരഞ്ഞെടുക്കുകയാണെന്നാണ് പാക് നായകന്‍ അഭിപ്രായപ്പെട്ടത്. മത്സരത്തില്‍ മാറ്റമില്ലാതെയാണ് ഇംഗ്ലണ്ട് ഇറങ്ങുന്നത്. ബെന്‍ സ്റ്റോക്സ് പൂര്‍ണ്ണമായും ഫിറ്റ് അല്ലാത്തതിനാല്‍ തന്നെ അദ്ദേഹത്തിനെ ബൗളിംഗിന് ഉപയോഗിച്ച് റിസ്ക് എടുക്കുവാനില്ലെന്ന് ജോ റൂട്ട് വ്യക്തമാക്കി.

Pakistan (Playing XI): Shan Masood, Abid Ali, Azhar Ali(c), Babar Azam, Asad Shafiq, Mohammad Rizwan(w), Shadab Khan, Yasir Shah, Mohammad Abbas, Shaheen Afridi, Naseem Shah

England (Playing XI): Rory Burns, Dominic Sibley, Joe Root(c), Ben Stokes, Ollie Pope, Jos Buttler(w), Chris Woakes, Dominic Bess, Jofra Archer, Stuart Broad, James Anderson