ദുബായിയില്‍ ബാറ്റിംഗ് തിരഞ്ഞെടുത്ത് പാക്കിസ്ഥാന്‍, മുഹമ്മദ് ഫഫീസ് ടീമില്‍

ഓസ്ട്രേലിയയ്ക്കെതിരെയുള്ള ഒന്നാം ടെസ്റ്റില്‍ പാക്കിസ്ഥാന്‍ ബാറ്റിംഗ് തിരഞ്ഞെടുത്തു. മൂന്ന് പുതുമുഖ താരങ്ങളുമായി എത്തുന്ന ഓസ്ട്രേലിയ്ക്കെതിരെ ടോസ് നേടിയ സര്‍ഫ്രാസ് അഹമ്മദ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആരോണ്‍ ഫിഞ്ച്, ട്രാവിസ് ഹെഡ്, മാര്‍നസ് ലാബൂഷാനെ എന്നിവരാണ് ഓസ്ട്രേലിയന്‍ നിരയിലെ അരങ്ങേറ്റക്കാര്‍.

പാക്കിസ്ഥാനു വേണ്ടി ടീമിലേക്ക് അവസാന നിമിഷം ഉള്‍പ്പെടുത്തിയ മുഹമ്മദ് ഹഫീസ് ടീമില്‍ ഇടം പിടിച്ചു.

പാക്കിസ്ഥാന്‍: മുഹമ്മദ് ഫഹീസ്, ഇമാം-ഉള്‍-ഹക്ക്, അസ്ഹര്‍ അലി, ആസാദ് ഷഫീക്ക്, ഹാരിസ് സൊഹൈല്‍, ബാബര്‍ അസം, സര്‍ഫ്രാസ് അഹമ്മദ്, യസീര്‍ ഷാ, ബിലാല്‍ ആസിഫ്, വഹാബ് റിയാസ്, മുഹമ്മദ് അബ്ബാസ്

ഓസ്ട്രേലിയ: ആരോണ്‍ ഫിഞ്ച്, ഉസ്മാന്‍ ഖ്വാജസ ഷോണ്‍ മാര്‍ഷ്, മിച്ചല്‍ മാര്‍ഷ്, ട്രാവിസ് ഹെഡ്, മാര്‍നസ് ലാബൂഷാനെ, ടിം പെയിന്‍, മിച്ചല്‍ സ്റ്റാര്‍ക്ക്, നഥാന്‍ ലയണ്‍, പീറ്റര്‍ സിഡില്‍, ജോണ്‍ ഹോളണ്ട്

Previous articleറയൽ മാഡ്രിഡിന് വീണ്ടും തിരിച്ചടി, സൂപ്പർ താരങ്ങൾക്ക് പരിക്ക്
Next articleതന്നെ മാധ്യമങ്ങൾ വേട്ടയാടുകയാണെന്ന് മൗറീനോ