തന്നെ മാധ്യമങ്ങൾ വേട്ടയാടുകയാണെന്ന് മൗറീനോ

തന്നെ മാധ്യമങ്ങൾ വേട്ടയാടുകയാണ് എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ഹോസെ മൗറീനോ‌‌. ഇന്നലെ ന്യൂകാസിലിനെതിരായ മത്സരം വിജയിച്ച ശേഷമായിരുന്നു യുണൈറ്റഡ് പരിശീലകൻ തന്നെ വേട്ടയാടുന്നവർക്കെതിരെ തിരിഞ്ഞത്. തന്റെ 55 വർഷ കരിയറിൽ പലതും കണ്ടതാണ് എങ്കിലും ഇങ്ങനെ ഒരു മനുഷ്യ വേട്ട കണ്ടിട്ടില്ല എന്നും മൗറീനോ പറഞ്ഞു.

തന്റെ പരിചയസമ്പത്ത് ആണ് തന്നെ ഇത് മറികടക്കാൻ സഹായിക്കുന്നത് എന്നും മൗറീനോ പറഞ്ഞു. നാളെ ലണ്ടനിൽ മഴ പെയ്താൽ എന്റെ തെറ്റാണെന്ന് മാധ്യമങ്ങൾ പറയും, ബ്രെക്സിറ്റിൽ പ്രശ്നമുണ്ടായാലും എന്റെ തലയിലാകും. അതാണ് അവസ്ഥ എന്നും മാധ്യമങ്ങളെ പരിഹസിച്ച് മൗറീനോ പറഞ്ഞു. ഇന്നലെ നടന്ന മത്സരത്തിന് മുമ്പ് മൂന്ന് മത്സരങ്ങളിൽ വിജയമില്ല എന്നത് മൗറീനോയ്ക്ക് എതിരെ കടുത്ത വിമർശനങ്ങൾ ക്ഷണിച്ചു വരുത്തിയിരുന്നു.

Previous articleദുബായിയില്‍ ബാറ്റിംഗ് തിരഞ്ഞെടുത്ത് പാക്കിസ്ഥാന്‍, മുഹമ്മദ് ഫഫീസ് ടീമില്‍
Next articleപരിക്ക് ഭേദമാകില്ലെന്ന ഭീതിയില്‍ ഷാക്കിബ് അല്‍ ഹസന്‍